SATURDAY, NOVEMBER 29, 2014
വലന്‍സിയയെ റയല്‍ തുരത്തി (5-0)
Posted on: 22 Jan 2013മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഏഞ്ചല്‍ ഡി മരിയയും ഇരട്ട ഗോളുകളോടെ കളം നിറഞ്ഞാടിയപ്പോള്‍ സ്പാനിഷ് ലീഗില്‍ വലന്‍സിയയ്‌ക്കെതിരെ റയലിന് തകര്‍പ്പന്‍ ജയം(5-0). അര്‍ജന്റീന സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയിന്റെ ഗോളില്‍ ലീഡ് നേടിയ റയലിനുവേണ്ടി ഒന്നാം പകുതിയിലായിരുന്നു സൂപ്പര്‍താരങ്ങളുടെ ഗോള്‍ വര്‍ഷം.

ജയത്തോടെ ചിരവൈരികളും ഒന്നാം സ്ഥാനക്കാരുമായ ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം 15 ആയി കുറയ്ക്കാന്‍ റയലിന് കഴിഞ്ഞു. മൂന്നാം സ്ഥാനത്താണെങ്കിലും നേരിയ കിരീട പ്രതീക്ഷയും ഹോസെ മൗറീന്യോയുടെ ടീം നല്‍കുന്നുണ്ട്. ഞായറാഴ്ച ലെവന്റയെ 2-0 ത്തിന് തോല്പിച്ച രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് റയലിനെക്കാള്‍ ഏഴ് പോയന്റ് മുമ്പിലാണ്.

താരങ്ങളുടെ മോശം ഫോമിന് പിന്നാലെ ലീഗ് കപ്പിലെ ആദ്യപാദ മത്സരത്തില്‍ കോച്ച് മൗറീന്യോയും റൊണാള്‍ഡോയും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായതിനാല്‍ ഏറെ ആശങ്കകളുമായാണ് റയല്‍ വലന്‍സിയയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. കൂടാതെ പെപ്പെ, സെര്‍ജിയോ റാമോസ്, മാര്‍സലോ എന്നിവരുടെ അഭാവവും റയല്‍ ക്യാമ്പില്‍ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ തുടക്കത്തില്‍ത്തന്നെ ഇതിനെയെല്ലാം മറികടന്ന റയല്‍ ഹിഗ്വയ്‌നിലൂടെ ലീഡ് നേടി. ഡി മരിയയെ തളയ്ക്കാനുള്ള വലന്‍സിയ പ്രതിരോധനിരയുടെ ശ്രമം പാളിയതിനെത്തുടര്‍ന്ന് പന്തുകിട്ടിയ ഹിഗ്വെയ്ന്‍ ഗോളിക്ക് യാതൊരു പഴുതും നല്‍കാതെ പോസ്റ്റിന്റെ മൂലയിലേക്ക്
നിറയൊഴിക്കുകയായിരുന്നു(1-0).

ഏറെ വൈകാതെ വലന്‍സിയ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത ഡി മരിയ റയലിന്റെ രണ്ടാം ഗോളും നേടി. ഗോളി ആല്‍വ്‌സിനെ കാഴ്ചക്കാരനാക്കി റൊണാള്‍ഡോ ഗോളടിച്ചതോടെ വലന്‍സിയ പ്രതിരോധത്തിലായി (3-0). 41-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. ഓസിലിന്റെ പാസില്‍ നിന്ന് 12 വാര അകലെ നിന്നെടുത്ത അടി വലയില്‍ പതിച്ചു (4-0). ഓസിലിന്റെ പാസില്‍ നിന്ന് ഏറെ വൈകാതെ ഡി മരിയ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ പട്ടിക പൂര്‍ത്തിയാക്കി(5-0).
മറ്റ് മത്സങ്ങളില്‍ ഒസാസുന ഡി പോര്‍ട്ടീവോയെയും(2-1) വല്ല ഡോളിഡ് സരഗോസയെയും തോല്പിച്ചു(2-0).

Other stories in this section:
 • സൂപ്പര്‍ ലീഗ് മുന്നോട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ പിന്നോട്ട് ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 170ാം സ്ഥാനത്ത്‌
 • ഡല്‍ഹിക്ക് മൂന്നാം ജയം
 • കോട്ടയം സെമിയില്‍
 • കേരളം കുതിക്കുന്നു; ശ്രീനിത്ത് മോഹന് ദേശീയ റെക്കോഡ്‌
 • മുന്‍ഷി സ്മാരക സിബിഎസ്ഇ സ്‌കൂള്‍ കായികമേള; പൂച്ചട്ടി ഭവന്‍സ് മുന്നില്‍
 • ശ്രീനിക്ക് പകരം ഡാല്‍മിയ?
 • ടെന്നീസില്‍ തിരുവനന്തപുരം, ക്രിക്കറ്റില്‍ തൃശ്ശൂര്‍
 • സ്‌കൂള്‍ ഗെയിംസ്: വോളിയില്‍ വയനാടും തൃശ്ശൂരും
 • ദേശീയ സബ്ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ കേരളം ചാമ്പ്യന്മാര്‍
 • മക്കാവു ഓപ്പണ്‍ പി.വി. സിന്ധു സെമിയില്‍
 • മെക്കല്ലത്തിന് അതിവേഗ സെഞ്ച്വറി കിവീസിന് മേല്‍ക്കൈ
 • ഹ്യൂസിന് ക്രിക്കറ്റ് ലോകത്തിന്റെ യാത്രാമൊഴി
 • ഇന്ത്യ-ഓസീസ് ടെസ്റ്റ് ചെവ്വാഴ്ച തുടങ്ങുന്ന കാര്യം സംശയത്തില്‍
 • സംസ്ഥാന വനിതാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌
 • ക്രിക്കറ്റില്‍ വീണ്ടും കറുത്ത ദിനം
 •