THURSDAY, SEPTEMBER 18, 2014
'ഐ' ലീഗ്: നേരിട്ടുള്ള പ്രവേശനത്തിന് അങ്കം മുറുകി
Posted on: 22 Jan 2013

അനീഷ് പി. നായര്‍

കോഴിക്കോട്: 'ഐ' ലീഗിലേക്ക് രണ്ട് കോര്‍പ്പറേറ്റ് ടീമുകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചതോടെ വന്‍കിട ടീമുകള്‍ അരയും തലയും മുറുക്കി രംഗത്തെത്തി. മുംബൈ ആസ്ഥാനമായ ഡോട്‌സാല്‍ എഫ്.സി, പുണെയിലെ ഡി.എസ്.കെ. ശിവാജ്യന്‍സ്, കൊല്‍ക്കത്ത മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബുകളാണ് രണ്ടാം ഡിവിഷന്‍ കളിക്കാതെ 'ഐ' ലീഗിലേക്ക് കയറാന്‍ ശ്രമിക്കുന്നത്.

ലൈസന്‍സ് നിബന്ധന പാലിക്കാത്തതിനാല്‍ ഒ.എന്‍.ജി.സി, എയര്‍ ഇന്ത്യ ടീമുകളെ അടുത്തവര്‍ഷം ലീഗില്‍ നിന്ന് ഒഴിവാക്കാന്‍ എ.ഐ.എഫ്.എഫ്.തീരുമാനിച്ചിരുന്നു. പോയന്റ് നിലയില്‍ അവസാന രണ്ട് സ്ഥാനങ്ങളില്‍ ഇരു ടീമുകളും എത്തിയില്ലെങ്കില്‍ തരംതാഴ്ത്തപ്പെടുന്ന ടീമുകള്‍ക്ക് പുറമെ രണ്ട് ഒഴിവുകള്‍ ലീഗിലുണ്ടാകും. ഈ സ്ഥാനത്തേക്ക് കോര്‍പ്പറേറ്റ് ടീമുകളെ നേരിട്ട് പ്രവേശിപ്പിക്കാനാണ് കഴിഞ്ഞ 'ഐ' ലീഗ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതിന് പുറമെ 'ഐ' ലീഗ് പുനഃക്രമീകരിക്കുന്നതിനും നീക്കമുണ്ട്. എ.എഫ്.സി.യുടെ നിബന്ധന പ്രകാരം ടീമുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടതുണ്ട്. നിലവിലെ 14 ക്ലബുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്താനാണ് ആവശ്യം. ഇതു പ്രകാരം എണ്ണം 16 ആകും. ഇക്കാര്യം എ.എഫ്.സി. നിരന്തമായി ആവശ്യപ്പെട്ട് വരികയാണ്. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാലും കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തേണ്ടി വരും. ഇത്തരത്തിലുള്ള അനുകൂല സാഹചര്യം മുതലെടുക്കാനാണ് വന്‍കിട കമ്പനികളുടെ ടീമുകള്‍ ശ്രമിക്കുന്നത്.

യു.എ.ഇ. ആസ്ഥാനമായ വന്‍കിട ബിസിനസ് ഗ്രൂപ്പിന്റെതാണ് ഡോട്‌സാല്‍ എഫ്.സി. ഡോട്‌സാല്‍ അധികൃതര്‍ എ.ഐ.എഫ്.എഫ്. പ്രസിഡന്റുമായി ദുബായില്‍ ചര്‍ച്ച നടത്തിയിരുന്നു. മുംബൈയില്‍ 2017 ല്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ക്ലബിനുള്ള താത്പര്യമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളി താരങ്ങളായ എന്‍.പി. പ്രദീപ്, മുഹമ്മദ് റാഫി, മുന്‍ ഇന്ത്യന്‍ താരം സുര്‍കുമാര്‍ സിങ്, പ്രകാശ് ശിവേദ്കര്‍, കലി അലാവുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്. ഡ്യൂറന്‍ഡ് കപ്പിലെ റണ്ണേഴ്‌സപ്പാണ് ടീം.

പുണെ ആസ്ഥാനമായ ക്ലബാണ് ഡി.എസ്.കെ. ശിവാജ്യന്‍സ്. പഴയ ക്ലബിനെ പ്രൊഫഷണല്‍ രൂപത്തിലേക്ക് മാറ്റിയതാണ്. മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയ ക്ലബ് നേരിട്ട് പ്രവേശനത്തിന് എ.ഐ.എഫ്.എഫിനെ സമീപിച്ചിട്ടുണ്ട്. കുറച്ചുകാലമായി 'ഐ' ലീഗിലേക്ക് പ്രവേശനം ലഭിക്കാതിരിക്കുന്ന മുഹമ്മദന്‍സും കച്ച മുറുക്കി ഇറങ്ങിയിട്ടുണ്ട്. പാരമ്പര്യവും ഫാന്‍ സമ്പത്തും വെച്ചാണ് അവര്‍ നേരിട്ടുള്ള പ്രവേശനം ആവശ്യപ്പെടുന്നത്. ഒ.എന്‍.ജി.സി, എയര്‍ ഇന്ത്യ ടീമുകള്‍ നിലനില്ക്കാനുള്ള നീക്കങ്ങളും ഇതിനിടയില്‍ നടത്തുന്നുണ്ട്.
അതേ സമയം 'ഐ' ലീഗ് രണ്ടാം ഡിവിഷന് 24 ക്ലബുകള്‍ ഉണ്ടാകാനാണ് സാധ്യത. കേരളത്തില്‍ നിന്ന് നാല് ടീമുകള്‍ക്ക് അവസരം ലഭിച്ചേക്കും.
Other stories in this section:
 • ്ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ തോല്‍വി
 • ബയറണ്‍ സിറ്റിയെ വീഴ്ത്തി; ബാഴ്‌സയ്ക്കു ജയം
 • കൊല്‍ക്കത്തയ്ക്ക് നാടകീയ ജയം
 • ഏഷ്യന്‍ ഗെയിംസിന് മാതൃഭൂമി
 • ഇഞ്ചിയോണിന്റെ ചിരി
 • അര്‍ജന്റീനയ്‌ക്കെതിരായ ബ്രസീല്‍ പടയില്‍ റൊബീന്യോയും
 • ബ്ലൂസ്റ്റേഴ്‌സ്-കേരളാ പോലീസ് സൗഹൃദമത്സരം ഇന്ന്‌
 • ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രദീപിന് വെങ്കലം.
 • ഗോള്‍ഫ് കോഴ്‌സില്‍ സായ് അക്കാദമി
 • അശ്ലീല പ്രയോഗം: കോച്ചിനും താരത്തിനുമെതിരെ കേസ്‌
 • നിയമയുദ്ധം ജയിച്ച മനോജിന് അര്‍ജുന
 • ഇംഗ്ലീഷിന് ചിരി പോരെങ്കിലെന്താ ഇഞ്ചിയോണില്‍ ചിരി സൂപ്പര്‍
 • താരപ്പടയുമായി ആകാശയാത്ര
 • തെക്കിന്റെ മനസ്സ് കീഴടക്കാന്‍ വടക്കന്‍ കൊറിയ എത്തി
 • അന്ന് മൗണ്ട് കാര്‍മ്മലിന്റെ ഗീതു; ഇന്ന് ഗീതുവിന്റെ മൗണ്ട് കാര്‍മ്മല്‍
 • പുനലൂര്‍,ചേര്‍ത്തല എസ്.എന്‍. കോളേജുകള്‍ ചാമ്പ്യന്മാര്‍
 • യുവേഫ ചാമ്പ്യന്‍സ് ലീഗ്: 'മിന്നലായി' റയല്‍ തുടങ്ങി
 •