a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സഹീര്‍ പുറത്ത്: സെവാഗ് ടീമില്‍
Posted on: 23 Dec 2012


മുംബൈ: പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വീരേന്ദ്ര സെവാഗിനെ തിരിച്ചുവിളിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ആഗസ്തില്‍ കളിച്ച ടീമില്‍ ആറ് മാറ്റങ്ങള്‍ വരുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി പുതിയ ടീമിനെ പ്രഖ്യാപിച്ചത്. സഹീര്‍ ഖാന് പുറമേ പരിക്കിനെ തുടര്‍ന്ന് ഇര്‍ഫാന്‍ പഠാന്‍, ഉമേഷ് യാദവ്, മനോജ് തിവാരി എന്നിവരേയും ഒഴിവാക്കി.

യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ഭുവനേശ് കുമാര്‍, ഇഷാന്ത് ശര്‍മ്മ, ഷമി അഹമ്മദ്, അമിത് മിശ്ര എന്നിവര്‍ ഏകദിന ടീമിലെത്തി. ഓജയ്ക്കും രാഹുല്‍ ശര്‍മ്മയ്ക്കും 15 അംഗ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഭുവനേശ് കുമാറിന് ടീമിലേക്കുള്ള വഴിതെളിച്ചത്.

ഏകദിനം:
ധോനി, സെവാഗ്, ഗംഭീര്‍, കോലി, യുവരാജ്, രോഹിത് ശര്‍മ്മ, റെയ്‌ന, ജഡേജ, അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, രഹാനെ, അശോക് ദിന്‍ഡ, ഭുവനേശ് കുമാര്‍, ഷമി അഹമ്മദ്, അമിത് മിശ്ര

ട്വന്റി 20:
ധോനി, ഗംഭീര്‍, കോലി, യുവരാജ്, രോഹിത് ശര്‍മ്മ, റെയ്‌ന, ജഡേജ, അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, രഹാനെ, അശോക് ദിന്‍ഡ, ഭുവനേശ് കുമാര്‍, പര്‍വീന്ദര്‍ അവാന, പീയുഷ് ചൗള, അംബാട്ടി റായ്ഡു

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.