|
യുവന്റസ് മുന്നേറുന്നു
Posted on: 23 Dec 2012
റോം: ഒരുഗോളിന് പിന്നിട്ടുനിന്നശേഷം ശക്തമായി തിരിച്ചടിച്ച യുവന്റസ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ലീഗില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. കാഗ്ലിയാരിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കു തകര്‍ത്ത യുവന്റസ് രണ്ടാംസ്ഥാനക്കാരായ ഇന്റര്‍മിലാനെക്കാള്‍ പത്തുപോയന്റിന് മുന്നിലെത്തി.
75-ാം മിനിറ്റുവരെ പിന്നില്‍ നിന്നശേഷമായിരുന്നു യുവന്റസിന്റെ തിരിച്ചടി. ഇതില്‍ രണ്ടുഗോള്‍ ഇഞ്ചുറി ടൈമിലായിരുന്നു.
18 മത്സരങ്ങളില്‍നിന്ന് 44 പോയന്റോടെ യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന് 34 പോയന്റാണുള്ളത്.
|
|
Other stories in this section:
|
|