|
ഡെംപോ വീണ്ടും മുന്നില്‍
Posted on: 23 Dec 2012
കൊല്‍ക്കത്ത: പൈലന്‍ ആരോസിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ച് ഡെംപോ ഗോവ വീണ്ടും ഐ ലീഗ് ഫുട്‌ബോളില്‍ മുന്നിലെത്തി. ജോക്കിം അബരാഞ്ചസിന്റെ ഇരട്ട ഗോളുകളാണ് ഡെംപോയ്ക്ക് വിജയമേകിയത്.
മറ്റു മത്സരങ്ങളില്‍ ഒ.എന്‍.ജിസി മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തിയപ്പോള്‍, പുണെ എഫ്.സി 3-1ന് പ്രയാഗ് യുണൈറ്റഡിനെയും തോല്‍പിച്ചു. കഴിഞ്ഞ മത്സരത്തില്‍ പുണെ 5-1ന് ഡെംപോയെ തോല്‍പ്പിച്ചിരുന്നു. 12 മത്സരങ്ങളില്‍ 28 പോയന്റാണ് ഡെംപോയ്ക്കുള്ളത്. 11 കളികളില്‍ 25 പോയന്റുള്ള ചര്‍ച്ചിലാണ് രണ്ടാംസ്ഥാനത്ത്.
|