|
സിന്ധു, കശ്യപ് ഫൈനലില്‍
Posted on: 23 Dec 2012
ലഖ്‌നൗ: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും പി. കശ്യപും സയ്യദ് മോഡി ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. മൂന്നാം സീഡായ തായ്‌ലന്‍ഡിന്റെ സപ്‌സിരീ ടേററ്റനാച്ചായിയെ തോല്‍പ്പിച്ചാണ് രണ്ടാം സീഡായ സിന്ധു കരിയറിലെ ആദ്യ ഗ്രാന്‍പ്രീ ഫൈനലിന് യോഗ്യത നേടിയത്. സ്‌കോര്‍: 21-12, 21-14. സിന്ധു കലാശപ്പോരില്‍ ഇന്‍ഡൊനീഷ്യയുടെ ബബു ബനറാസി ദാസിനെ നേരിടും.
രണ്ടാം സീഡായ കശ്യപ് സെമിയില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗിയാര്‍തൊയെയാണ് കീഴടക്കിയത് (21-18, 23-21). തായ്‌ലന്‍ഡിന്റെ തനഗ്‌സാക് സാന്‍സംബൂണ്‍സക്കാണ് ഫൈനലില്‍ കശ്യപിന്റെ എതിരാളി.
|