|
വെയ്റ്റ് ലിഫ്റ്റിങ്, സ്‌കേറ്റിങ് ടീം തിരഞ്ഞെടുപ്പ്
Posted on: 23 Dec 2012
തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ഗെയിംസിനുള്ള വെയ്റ്റ്‌ലിഫ്റ്റിങ്, സ്‌കേറ്റിങ് ടീമുകളെ 26 ന് തിരഞ്ഞെടുക്കും. സ്‌കേറ്റിങ് ടീമിന്റെ തിരഞ്ഞെടുപ്പ് തിരുവനന്തപുരം സെന്‍ട്രല്‍സ്റ്റേഡിയത്തിലും വെയ്റ്റ്‌ലിഫ്റ്റിങ് ടീമിന്റെ തിരഞ്ഞെടുപ്പ് തൃശ്ശൂര്‍ അക്വാട്ടിക്‌സ്‌കോംപ്ലക്‌സിലുമാണ് നടക്കുക.
സ്‌കേറ്റിങ് ടീമില്‍ 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കു മാത്രമാണ് സെലക്ഷന്‍. വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.
വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ എട്ടുമണിക്ക് മുമ്പായി മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോപതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ജനനസര്‍ട്ടിഫിക്കറ്റ്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ മൂന്ന് പകര്‍പ്പുസഹിതം ഹാജരാകണം. സ്‌കേറ്റിങ് തിരഞ്ഞെടുപ്പിന് പങ്കെടുക്കുന്നവര്‍ രാവിലെ പത്തുമണിക്ക് മേല്‍പ്പറഞ്ഞ രേഖകളുമായി എത്തണം.
|