a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ന്യൂസീലന്‍ഡിനെ ദക്ഷിണാഫ്രിക്ക തകര്‍ത്തു
Posted on: 23 Dec 2012



ഡര്‍ബന്‍: ആദ്യ ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിന് ദക്ഷിണാഫ്രിക്കയോട് എട്ടുവിക്കറ്റിന്റെ ദയനീയ പരാജയം. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കിവികള്‍ 18.2 ഓവറില്‍ 86 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി (38)യുടെയും ക്വിന്റണ്‍ ഡി കോക്കി (28)ന്റെയും ബാറ്റിങ്ങില്‍ 12.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.