a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സച്ചിന്‍ കളിച്ചേക്കും പാക് പരമ്പരയ്ക്കുള്ള ടീം ഇന്ന്‌
Posted on: 23 Dec 2012


മുംബൈ: പാകിസ്താനെതിരെയുള്ള ട്വന്റി 20, ഏകദിനമത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച തിരഞ്ഞെടുക്കും. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കുശേഷം ആദ്യമായി ചേരുന്ന സെലക്ഷന്‍ കമ്മിറ്റിക്കുമുന്നില്‍ വലിയ വെല്ലുവിളികളാണുള്ളത്.
ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തും പരാജയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ പാകിസ്താനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഏകദിനമത്സരങ്ങളില്‍ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായാണ് സൂചന. ബംഗ്ലാദേശില്‍ നടന്ന ഏഷ്യാകപ്പിലാണ് ഒടുവില്‍ സച്ചിന്‍ ഏകദിനം കളിച്ചത്. ടൂര്‍ണമെന്റിനിടെ തന്റെ നൂറാം കരിയര്‍ സെഞ്ച്വറിയും നേടി.
ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ കളിക്കുന്ന ട്വന്റി 20 ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. പാകിസ്താനെതിരെ രണ്ട് ട്വന്റി 20 കളും മൂന്ന് ഏകദിനമത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതിനുശേഷമാണ് ഇംഗ്ലണ്ടിനെതിരെ അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പര ആരംഭിക്കുക.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.