a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
അഖിലേന്ത്യ വോളി: കാലിക്കറ്റിന് തോല്‍വി
Posted on: 23 Dec 2012


മലപ്പുറം: അഖിലേന്ത്യ അന്തഃസര്‍വകലാശാല വോളിബോളിന്റെ ഫൈനലില്‍ കാലിക്കറ്റിന് തോല്‍വി. ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആതിഥേയരായ എസ്.ആര്‍.എം സര്‍വകലാശാലയാണ് കാലിക്കറ്റിനെ കീഴടക്കി ചാമ്പ്യന്‍മാരായത്. സ്‌കോര്‍: 25- 20, 25-23, 25-21. നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഖിലേന്ത്യാ വോളിയുടെ ഫൈനലിലെത്തിയ കാലിക്കറ്റ് ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവിലാണ് ആതിഥേയരോട് അടിയറവ് പറഞ്ഞത്.
ദക്ഷിണ മേഖലാ ചാമ്പ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമായ ഫൈനലില്‍ മികച്ച തുടക്കമാണ് കാലിക്കറ്റിന് കിട്ടിയത്. എന്നാല്‍ കാണികളുടെ പിന്തുണയോടെ ചെന്നൈ തിരിച്ചടി തുടങ്ങിയതോടെ കളി ആവേശകരമായി. ആദ്യ സെറ്റ് നേടിയ ചെന്നൈക്കെതിരെ രണ്ടാം സെറ്റിലും കാലിക്കറ്റാണ് തുടക്കത്തില്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ 18-14ന് മുന്നിലെത്തിയ കാലിക്കറ്റിനെ മികച്ച സര്‍വുകളിലൂടെ ചെന്നൈ പിടിച്ചുകെട്ടുകയായിരുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.