കേരളം രണ്ടിന് 303
Posted on: 23 Dec 2012
തലശ്ശേരി: കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ശനിയാഴ്ച ആദ്യ ഇന്നിങ്‌സില്‍ കേരളം ജാര്‍ഖണ്ഡിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ വിഷ്ണു വിനോദ് 142 റണ്‍സും വിഷ്ണു എന്‍.ബാബു 84 റണ്‍സും നേടി. 42 റണ്‍സെടുത്ത സാജു വിശ്വനാഥും ആറ് റണ്‍സെടുത്ത അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.
ജാര്‍ഖണ്ഡിനുവേണ്ടി രോഗിത്ത് 44 റണ്‍സിന് ഒരു വിക്കറ്റും കൃഷ്ണ പട്ടേല്‍ 54 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ ഉദ്ഘാടനംചെയ്തു.
|