TUESDAY, SEPTEMBER 30, 2014
സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ് ജനവരി രണ്ട് മുതല്‍
Posted on: 23 Dec 2012


കൊച്ചി: അറുപത്തേഴാമത് സന്തോഷ് ട്രോഫിക്കുവേണ്ടിയുള്ള കേരള ടീമിന്റെ കോച്ചിങ് ക്യാമ്പ് ജനവരി രണ്ടിന് തിരുവനന്തപുരത്ത് ആരംഭിക്കും. 40 ദിവസത്തെ ക്യാമ്പിലേക്കുള്ള സെലക്ഷന്‍ 28 ന് നടക്കും. മലബാറില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ അനുയോജ്യമായ ഗ്രൗണ്ടുകളില്ലെന്ന് എ ഐ എഫ് എഫ് കണ്ടെത്തിയ സാഹചര്യത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ എറണാകുളത്തും കൊല്ലത്തും നടത്താനാണ് സാദ്ധ്യതയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മേത്തര്‍ പറഞ്ഞു.

കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പങ്കാളിത്തത്തോടെ, കേരള ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യമാക്കി വിവിധ പരിശീലന പരിപാടികള്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (കേരള) രൂപം നല്‍കിയിട്ടുള്ളതായി ഡയറക്ടര്‍ ഡോ. ജി കിഷോര്‍ അറിയിച്ചു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, ഫിഫ, എ ഐ എഫ് എഫ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍. പരിശീലകര്‍ക്കായി തുടര്‍ വിദ്യഭ്യാസ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. റിഫ്രഷര്‍- ഓറിയന്‍േറഷന്‍ കോഴ്‌സുകളും നടത്തും. റഫറിമാര്‍ക്കു തുടര്‍ വിദ്യാഭ്യാസ പരിപാടി ലക്ഷ്യമിടുന്നു. ഫുട്‌ബോള്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുക, പരിക്കുകള്‍ തടയുക എന്നീ ഉദ്ദേശ്യങ്ങളോടെ സ്‌പോര്‍ട്‌സ് സയന്‍സ് വകുപ്പില്‍ നിന്ന് ശാസ്ത്രീയമായ പിന്തുണ ലഭ്യമാക്കും. ഉത്തേജക മരുന്നുകളുടെ വിപത്തുകളെക്കുറിച്ച് കളിക്കാരെ ബോധവത്കരിക്കും. കെ.എഫ്.എ. യുടെ വിഷന്‍ ഇന്ത്യ പ്രോജക്ട് കോഴിക്കോട് സായിയുടെയും കൊല്ലം സായിയുടെയും പരിശീലനപരിപാടികളുടെ ഫീഡര്‍ ആക്കി മാറ്റുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ കെ എഫ് എ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, സായി അസിസ്റ്റന്‍റ് ഡയറക്ടര്‍ പ്രേംജിത്ത് ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Other stories in this section:
 • ഗ്രെക്കോ റോമന്‍ ഗുസ്തി: ഇന്ത്യയ്ക്ക് തിരിച്ചടി
 • അശ്വിനി, ജിതിന്‍ പോള്‍ ഫൈനലില്‍, ജോസഫ് യോഗ്യത നേടിയില്ല
 • പത്താംനാള്‍ മനം നിറയാന്‍ ഇരട്ടപ്പൊന്ന്‌
 • സീമ പൂനിയക്ക് സ്വര്‍ണം, ജെയ്ഷയ്ക്ക് വെങ്കലം
 • ബാസ്‌ക്കറ്റ്‌ബോള്‍: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം
 • സ്വര്‍ണമണിഞ്ഞ് സാനിയ-സാകേത് സഖ്യം
 • കബഡി: ഇന്ത്യയ്ക്ക് രണ്ടാം ജയം
 • ജക്കാര്‍ത്തയില്‍ സ്വര്‍ണമണിയും: ദീപിക
 • ബോക്‌സിങ്: വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍
 • ടേബിള്‍ ടെന്നിസ്: അങ്കിതയ്ക്ക് ജയം; മൂന്ന് ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍
 • ഗുസ്തി: ബജ്‌രംഗിന് വെള്ളി, നര്‍സിങ്ങിന് വെങ്കലം
 • സെപക് തക്രോ: പുരുഷന്മാര്‍ക്ക് ജയം, വനിതകള്‍ തോറ്റു
 • ഇഞ്ചിയോണിലെ പൂങ്‌സാന്‍
 • എഷ്യാഡ് മെഡല്‍ ജേതാക്കള്‍ക്ക് രാഷ്ട്രപതിയുടെ അഭിനന്ദനം
 • വഴുതിപ്പോയ സ്വര്‍ണസ്മിതം
 • യോരുമുളിലെ താരത്തിളക്കം
 • പിറന്നാള്‍ദിനത്തിലെ വിജയദീപിക
 • കരവിരുതിന്റെ ചക്രവര്‍ത്തിമാര്‍
 •