|
സ്‌പാനിഷ് കപ്പ്: റയല്‍ പ്രീക്വാര്‍ട്ടറില്‍
Posted on: 29 Nov 2012
മാഡ്രിഡ്: അല്‍ക്കയാനൊയെ രണ്ടാംപാദത്തിലും തകര്‍ത്ത് റയല്‍ മാഡ്രിഡ് സ്പാനിഷ്‌കപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി (3-0). ആദ്യപാദത്തില്‍ 4-1നായിരുന്നു ചാമ്പ്യന്മാരുടെ ജയം.
കളിയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും റയലിന് ആദ്യഗോളിനായി 72-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. പരകക്കാരനായി ഇറങ്ങിയ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ ഏഞ്ചല്‍ ഡി മരിയയാണ് ടീമിനെ മുന്നിലെത്തിച്ചത്. അവസാന മിനിറ്റിലും സ്റ്റോപ്പേജ് സമയത്തും ജോസ് കല്ലേയൊനും ലക്ഷ്യം കണ്ടു.
|
|
Other stories in this section:
|
|