FRIDAY, OCTOBER 24, 2014
ബോള്‍ട്ട് മനസ്സുമാറ്റി; മെസ്സിതന്നെ സൂപ്പര്‍
Posted on: 28 Nov 2012


ബാഴ്‌സലോണ: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വിലകൂടിയ ആരാധകനായിരുന്നു ഉസൈന്‍ ബോള്‍ട്ട്. വേഗത്തിന്റെ പര്യായമായ ബോള്‍ട്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും പിന്നീട് റയല്‍ മാഡ്രിഡിലുമെത്തി തന്റെ ആരാധനാമൂര്‍ത്തിയെ പലതവണ കണ്ടിരുന്നു. മെസ്സിയെക്കാള്‍ എന്തുകൊണ്ടും മികച്ച ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോയാണെന്ന് പലതവണ തുറന്നുപറഞ്ഞിട്ടുള്ള ബോള്‍ട്ട്, കഴിഞ്ഞ ആഗസ്തില്‍ ഒന്നുകൂടി കടത്തിപ്പറഞ്ഞു. ലോക ഫുട്‌ബോളര്‍ ബഹുമതി ഞാനാണ് നല്‍കുന്നതെങ്കില്‍, അത് ക്രിസ്റ്റ്യാനോയ്ക്കായിരിക്കും. മികവും സ്ഥിരതയും പ്രകടിപ്പിച്ച് മുന്‍നിരയില്‍ നില്‍ക്കുന്ന ക്രിസ്റ്റ്യാനോ കഴിഞ്ഞേ മറ്റാരും വരൂ-പോര്‍ച്ചുഗീസ് ചാനല്‍ ആര്‍.ടി.പി.യോട് സംസാരിക്കവേ, ബോള്‍ട്ട് പറഞ്ഞു.
എന്നാല്‍, നൂറുമീറ്റര്‍ ഫിനിഷ് ചെയ്യുന്നതിനെക്കാള്‍ വേഗം ബോള്‍ട്ടിന്റെ മനസ്സുമാറിയിരിക്കുകയാണ് ഇപ്പോള്‍. ബാഴ്‌സലോണയിലെത്തി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ ഏറ്റവും മികച്ച അത്‌ലറ്റിനുള്ള ബഹുമതി സ്വീകരിച്ചശേഷം സംസാരിക്കവേ, ബോള്‍ട്ട് മലക്കം മറിഞ്ഞു.
ഞാനിപ്പോള്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ്. അതിനുള്ള ഏകകാരണം ലയണല്‍ മെസ്സി അവിടെ കളിക്കുന്നെന്നതുതന്നെ. മെസ്സിയാണ് എനിക്കേറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം. ബാഴ്‌സലോണ ഇക്കുറി സ്പാനിഷ് ലീഗ് കിരീടം നേടുമെന്ന് ഞാന്‍ കരുതുന്നു.
മെസ്സിയെയും ക്രിസ്റ്റ്യാനോയെയും താരതമ്യപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ ബോള്‍ട്ട് അഭിപ്രായപ്പെട്ടതിങ്ങനെ. സ്പീഡ്: ക്രിസ്റ്റ്യാനോ, ഷോട്ട്: ക്രിസ്റ്റ്യാനോ, ഡ്രിബ്ലിങ്: മെസ്സി, ബുദ്ധി: മെസ്സി, പ്രതിഭ: മെസ്സി, അപ്പോള്‍ ജേതാവും മെസ്സി തന്നെ.
പോര്‍ച്ചുഗീസ് ചാനലിനോട് ആഗസ്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമായി സംസാരിച്ച ബോള്‍ട്ട് ബാഴ്‌സലോണയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞതിന്റെ കാരണം, സംസാരിച്ചത് ബാഴ്‌സയില്‍വെച്ചായതുകൊണ്ടാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍, മെസ്സിയുടെ സീസണിലെ മിന്നുന്ന ഫോമാണ് ബോള്‍ട്ടിന്റെ മനസ്സുമാറ്റിയതെന്ന് മെസ്സിയുടെ ആരാധകര്‍ പറയുന്നു.
Other stories in this section:
 • തെരുവിന്റെ മക്കള്‍ക്ക് ഒരു ലോകകപ്പ്‌
 • ഷുമാക്കര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരും
 • മൈതാനമില്ല; സുജിത്തും കൂട്ടുകാരും കളിക്കുന്നത് കാട്ടാനമേയുന്ന വനത്തില്‍
 • ലോബോയുടെ ഇരട്ട പ്രഹരത്തില്‍ ഗോവ വീണു
 • ഏഷ്യന്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭവാനിദേവിക്ക് വെള്ളി
 • സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
 • ഗുസ്തി: തൃശ്ശൂരും തിരുവനന്തപുരവും ചാമ്പ്യന്‍മാര്‍
 • ഇന്റര്‍സോണ്‍ ഫുട്‌ബോള്‍: ക്രൈസ്റ്റ്-ഫാറൂഖ് സെമി
 • മിന്നിത്തിളങ്ങി ഇയാന്‍ ഹ്യൂം, മാനംകാത്ത് ലാല്‍ റിന്‍ഡിക
 • സംസ്ഥാന ബാസ്‌കറ്റ് ബോള്‍: ക്വാര്‍ട്ടര്‍ ഇന്ന് മുതല്‍
 • ശ്രീകാന്തിനും കശ്യപിനും റാങ്കിങ്ങില്‍ കുതിപ്പ്‌
 • നിലയ്ക്കാതെ ഗോള്‍മഴ
 • ഐ.എസ്.എല്‍. ടിക്കറ്റ് വില്പന: ധാരണാപത്രത്തില്‍ ഒപ്പുെവച്ചു
 • ദേശീയ ഗെയിംസില്‍ ആദ്യമായി കേരള റഗ്ബി ടീം
 • സര്‍ഫ്രാസിന് സെഞ്ച്വറി
 • ഫ്രഞ്ച് ഓപ്പണ്‍ കശ്യപിന് അട്ടിമറിജയം
 • ഈസ്റ്റേണ്‍-സെന്റ് ജോര്‍ജ് 'വിഷന്‍ 2020' പദ്ധതിക്ക് തുടക്കമായി
 •