THURSDAY, JANUARY 29, 2015
രഞ്ജി: കേരളത്തിന് വീണ്ടും സമനില
Posted on: 28 Nov 2012


പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും സമനിലയുടെ നിരാശ. ഗോവയുടെ കൂറ്റന്‍ ഒന്നാമിന്നിങ്‌സ് സ്‌കോറായ 512 റണ്‍സിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 297 റണ്‍സിന് പുറത്തായി ഫോളോഓണ്‍ ചെയ്ത കേരളം രണ്ടാമിന്നിങ്‌സില്‍ നാലിന് 120 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിക്കുകയായിരുന്നു.

മത്സരത്തില്‍ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഗോവയ്ക്ക് മൂന്ന് പോയന്റ് ലഭിച്ചപ്പോള്‍ കേരളത്തിന് ഒരു പോയന്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി കേരളം ഒരു പോയന്റില്‍ ഒതുങ്ങുന്നത്. മൂന്ന് കളികളില്‍നിന്ന് മൂന്ന് പോയന്റ് മാത്രം സ്വന്തമായുള്ള കേരളം ഇപ്പോള്‍ ഗ്രൂപ്പില്‍ ഏഴാംസ്ഥാനത്താണ്.

കളിയുടെ അവസാനദിവസമായ ചൊവ്വാഴ്ച ആറിന് 249 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളം 297 റണ്‍സിന് പുറത്തായി. 31 റണ്‍സെടുത്ത അക്ഷയ് കോടോത്താണ് ആദ്യം പുറത്തായത്. ഒരറ്റത്ത് രോഹന്‍ പ്രേം ഉറച്ചുനിന്നെങ്കിലും പിന്തുണ നല്‍കാന്‍ ആരുമില്ലാതായതോടെ കേരള സ്‌കോര്‍ 300 പോലുമെത്താതെ അവസാനിച്ചു.

 

 

 

Other stories in this section:
  • ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍
  • ദേശീയ ഗെയിംസിന് 744 അംഗ കേരള ടീം; പ്രീജ നയിക്കും
  • നെയ്മറുടെ ഇരട്ടഗോളില്‍ ബാഴ്‌സ സെമിയില്‍
  • ഷറപ്പോവ-സെറീന ഫൈനല്‍
  • ദേശീയ ഗെയിംസ് ബോക്‌സിങ്: ടീം പ്രഖ്യാപിച്ചു; തൃശ്ശൂരിന് പ്രാതിനിധ്യമില്ല
  • കേരള സൈക്ലൂങ് ടീമിനെ പ്രിന്‍സും മഹിതയും നയിക്കും
  • നരെയ്ന്‍ ലോകകപ്പില്‍നിന്ന് പിന്മാറി
  • ദേശീയ ഗെയിംസ്: ടീമുകള്‍ കൊച്ചിയിലെത്തിത്തുടങ്ങി
  • ദ്യോക്കോവിച്ച്, വാവ്‌റിങ്ക, സെറീന സെമിയില്‍
  • നവീകരിച്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന്‌
  • ഗെയിംസിന് മാറ്റുരയ്ക്കാന്‍ ആദ്യമെത്തിയത് മണിപ്പുരി സംഘം
  • രഞ്ജിട്രോഫി മത്സരം ഇന്നു തുടങ്ങും
  • ലോക പട്ടംപറത്തല്‍: ഇന്ത്യയില്‍നിന്ന് ഒമ്പതംഗ സംഘം
  • ദക്ഷിണാഫ്രിക്കയുടെ ഗ്രഹപ്പിഴ ഡിവില്ലിയേഴ്‌സ് മാറ്റുമോ?
  • ചുവട് പിഴച്ച് നഡാല്‍
  • ക്രിസ്റ്റ്യാനോയ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്‌
  • ബഗാന് സമനില
  • ഭാവിതാരങ്ങളുടെ പ്രകടനം കാണാന്‍ സുശീല്‍കുമാര്‍ വരും
  • ഫെഡറേഷന്‍ കപ്പ് വോളി: അജേഷും ഷീബയും നയിക്കും
  • ദേശീയ ഗെയിംസ്: വ്യക്തിഗത മെഡലിന് സര്‍ക്കാര്‍ ജോലി
  •