TUESDAY, OCTOBER 21, 2014
സെലക്ടര്‍മാര്‍ക്ക് വിശ്വാസം; ടീമില്‍ മാറ്റമില്ല
Posted on: 28 Nov 2012


മുംബൈ: ഇംഗ്ലണ്ടിനോട് മുംബൈയില്‍ പത്തുവിക്കറ്റിന് തോറ്റെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാറ്റമൊന്നും വരുത്തേണ്ടെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. മുംബൈ ടെസ്റ്റിനുവേണ്ടി തിരഞ്ഞെടുത്ത ടീമിനെ അതേപടി കൊല്‍ക്കത്തയില്‍ ഡിസംബര്‍ അഞ്ചിനാരംഭിക്കുന്ന മൂന്നാംടെസ്റ്റില്‍ നിലനിര്‍ത്താനാണ് തീരുമാനം. പുറംവേദനയെത്തുടര്‍ന്ന് രണ്ടാംടെസ്റ്റില്‍ കളിക്കാതിരുന്ന ഉമേഷ് യാദവിനെ ഒഴിവാക്കിയെങ്കിലും, പകരം ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കും രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ സെലക്ടര്‍മാര്‍ നിര്‍ദേശിക്കുമെന്നാണ് ബി.സി.സി.ഐ. നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, മൂന്നാംടെസ്റ്റിനുള്ള ടീമിനെമാത്രം തിരഞ്ഞെടുത്ത സെലക്ടര്‍മാര്‍, നാലാം ടെസ്റ്റിനും ട്വന്റി 20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ പിന്നീട് തിരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി.
ടീം: ധോനി, സെവാഗ്, ഗംഭീര്‍, സച്ചിന്‍, കോലി, യുവരാജ്, പുജാര, അശ്വിന്‍, ഡിന്‍ഡ, ഓജ, രഹാനെ, ഹര്‍ഭജന്‍, ഇഷാന്ത്, മുരളി വിജയ്, സഹീര്‍.

Other stories in this section:
  • ഐ.എസ്.എല്‍: ബ്ലാസ്റ്റേഴ്‌സ് 1 ചെന്നൈയിന്‍ 2
  • ഇന്ത്യന്‍ ഹോക്കി കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു
  • ധോനിക്ക് വിശ്രമം: ശ്രീലങ്കയ്‌ക്കെതിരെ കോലി ഇന്ത്യയെ നയിക്കും
  • വിന്‍ഡീസിനെതിരെ ഇനി ഇന്ത്യ പരമ്പര കളിക്കില്ല
  • മലപ്പുറം ബ്രസീലിനോട് പൊരുതിവീണു
  • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: സെന്റ് എഫ്രേം മാന്നാനവും എല്‍എഫ് കൊരട്ടിയും ജേതാക്കള്‍
  • ഫെഡറേഷന്‍ കപ്പ് ബോള്‍ ബാഡ്മിന്റണ്‍: കേരള വനിതകള്‍ക്ക് മൂന്നാംസ്ഥാനം
  • സുബ്രതോ കപ്പ് : ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കും-ആഭ്യന്തരമന്ത്രി
  • സ്‌പെയിനില്‍ 'ക്യാപ്റ്റന്‍'മാരുടെ കളി
  • കോലിക്ക് രണ്ടാം റാങ്ക്‌
  • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: എല്‍എഫ് കൊരട്ടി ജേതാക്കള്‍
  • സാമ്പത്തിക പ്രതിസന്ധി: ഈ സീസണില്‍ കളിക്കാനില്ലെന്ന് മുഹമ്മദന്‍സ്
  • ചെന്നൈ മല്ലൂസ്
  • ചെന്നൈ പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
  • റിയോയില്‍ സ്വര്‍ണം, സുശീലിന്റെ സ്വപ്‌നം
  • ബയറണ് തകര്‍പ്പന്‍ ജയം
  • ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ്: ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
  • കൊച്ചിയില്‍ ആറ് പരിശീലന സ്റ്റേഡിയങ്ങള്‍ സജ്ജമാക്കും
  • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കണ്ണൂരില്‍ തുടക്കം
  • ഗോള്‍ ആഘോഷത്തിനിടെ ഫുട്‌ബോള്‍ താരം മരിച്ചു
  •