FRIDAY, OCTOBER 31, 2014
പിങ്കി പൂര്‍ണമായും പുരുഷനല്ലെന്ന് വിദഗ്ദ്ധര്‍
Posted on: 14 Nov 2012


കൊല്‍ക്കത്ത: പിങ്കി പ്രമാണിക്ക് പൂര്‍ണമായും പുരുഷനല്ലെന്നും പിങ്കിക്ക് മാനഭംഗം ചെയ്യാന്‍ കഴിയില്ലെന്നും വാദിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഡിസോഡര്‍ ഓഫ് സെക്ഷ്വല്‍ ഡെവലപ്‌മെന്റ് എന്ന അവസ്ഥയാണ് പിങ്കി അനുഭവിക്കുന്നതെന്നും ഇത്തരക്കാരെ പൂര്‍ണമായും പുരുഷനെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. പിങ്കിയുടെ കേസ് പരിശോധിക്കുന്ന വിദഗ്ദ്ധ സംഘത്തിലെ അംഗമായ ജെനിറ്റിക് മെഡിസിന്‍ വിദഗ്ദ്ധന്‍ കൗശിക് മണ്ഡലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധികം വളര്‍ച്ചയെത്താത്ത ജനനേന്ദ്രിയം ഉള്ളതുകൊണ്ടോ ഗര്‍ഭപാത്രം ഇല്ല എന്നതുകൊണ്ടോ പിങ്കിയെ ഒരു പുരുഷനെന്നു പൂര്‍ണമായ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ഗൈനക്കോളജിസ്റ്റായ ഗൗതം ഖസ്തഗി പറഞ്ഞു. ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ഡോക്ടര്‍മാരുടെ ഈ വാദഗതികളെ പോലീസ് പാടെ തള്ളിക്കളയുകയാണ്. പിങ്കി ഒപ്പം താമസിച്ച സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണവര്‍.

അതേസമയം പോലീസ് തന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്ന് പിങ്കി പ്രമാണിക്ക് ആരോപിച്ചു. തനിക്കെതിരെ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും പിങ്കി പറഞ്ഞു. എനിക്ക് ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്റെ അറിവനുസരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാലത്ത് കഴിച്ച ചില മരുന്നുകള്‍ കാരണം എന്നിലെ പുരുഷ ഹോര്‍മോണുകള്‍ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇതംഗീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. എനിക്കാ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടുമില്ല.

Other stories in this section:
 • മാഫിയകളോട് കളിക്കാന്‍ വയ്യ; ടീമുകള്‍ തോല്‍ക്കാനടിച്ചത് അഞ്ച് സെല്‍ഫ് ഗോള്‍
 • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടമുറപ്പിച്ചു
 • രോഹിതിനും മനീഷിനും സെഞ്ച്വറി; ഇന്ത്യ 'എ'യ്ക്ക് ജയം
 • സബ് ജൂനിയര്‍ ഫുട്‌ബോള്‍: പാലക്കാട് സെമിയില്‍
 • കൊല്‍ക്കത്ത ഐ.എസ്.എല്‍. ടീമിനെ സ്വന്തമാക്കാനാവാത്തതില്‍ ഷാരൂഖിന് നിരാശ
 • അണ്ടര്‍ 19 വനിതാ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് കേരളത്തില്‍
 • സിബിഎസ്ഇ ഷട്ടില്‍: അസ്സീസിക്കും ടോക് എച്ചിനും ജയം
 • ദക്ഷിണ മേഖലയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്‌
 • കാത്തിരുന്ന മലയാളിഗോള്‍
 • നീന്തല്‍കുളത്തില്‍ പൊന്‍പറവ;കുഞ്ഞുജീവിതത്തിലില്ല തിളക്കമൊട്ടും
 • സംസ്ഥാന പോലീസ് ഫുട്‌ബോള്‍ പാലക്കാട്ട്‌
 • കായികമന്ത്രാലയത്തിനെതിരെ പേസ്
 • അസ്ഹറിനും യൂനിസിനും സെഞ്ച്വറി ; പാകിസ്താന്‍ 2ന് 304
 • റയലിന് ജയം: സിറ്റിക്കും യുവന്റസിനും തോല്‍വി
 • നിലവാരം കൂട്ടാന്‍ ഹോക്കിയില്‍ 'മാനേജര്‍മാര്‍' വരുന്നു
 • 12-ാം ലോകകിരീടം പങ്കജ് ചരിത്രം കുറിച്ചു
 • കേരള ഫുട്‌ബോളിന്റെ സന്തോഷസ്മരണകള്‍ക്ക് ഇന്ന് പത്താണ്ട്
 • ദേശീയ ജൂനിയര്‍ വടംവലി: കേരളത്തെ ജിബിന്‍ തോമസ് നയിക്കും
 • ടേബിള്‍ ടെന്നീസ് നാളെ മുതല്‍
 •