a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ഫ്രെഡ് ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി
Posted on: 14 Nov 2012


റയോ ഡി ജനീറോ: അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ബ്രസീലിയന്‍ ടീമില്‍ സ്‌ട്രൈക്കര്‍ ഫ്രെഡിനെ ഉള്‍പ്പെടുത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഫ്രെഡ് ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. ഈ സീസണിലെ ബ്രസീലിയന്‍ ദേശീയ ലീഗിലെ ടോപ്‌സ്‌കോററാണ് 29 കാരനായ ഫ്രെഡ്. 19 ഗോള്‍ നേടിയ ഫ്രെഡിന്റെ സ്‌കോറിങ് മികവിലാണ് ഫ്ലാമിനെന്‍സ് ഇക്കുറി കിരീടം നേടിയത്. ഈ പ്രകടനത്തിന്റെ ബലത്തിലാണ് ഫ്രെഡ് ടീമില്‍ തിരിച്ചെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ഫ്രെഡ് കോച്ച് മനൊ മെനെസെസിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നതിച്ചിരുന്നത്. 2005 മുതല്‍ ബ്രസീലിയന്‍ ടീമില്‍ അംഗമായ ഫ്രെഡെറികൊ ഷാവേസ് ഗ്യൂഡെസ് എന്ന ഫ്രെഡ് ടീമിനുവേണ്ടി ആറു ഗോളാണ് നേടിയത്. 2006 ലോകകപ്പിലും ഫ്രെഡ് കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോളും നേടി. ഫ്ലാമിനെന്‍സിനുവേണ്ടു വേണ്ടി 151 മത്സരങ്ങളില്‍ നിന്ന് 103 ഗോളാണ് ഫ്രെഡ് ഇതുവരെ നേടിയത്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.