SATURDAY, NOVEMBER 01, 2014
തലയ്ക്കു നേരെ തോക്കിന്‍കുഴല്‍; ഞെട്ടിവിറച്ച് മെസ്സി
Posted on: 14 Nov 2012



റിയാദ്: തലയിലൂടെ തണുപ്പ് അരിച്ചിറങ്ങിയപ്പോഴാണ് മെസ്സി ഞെട്ടിത്തിരിഞ്ഞു നോക്കിയത്. പിന്‍കഴുത്തില്‍ തൊട്ടുരുമ്മി സൈനികന്റെ തോക്കിന്‍കുഴല്‍. ഞെട്ടിവിറച്ച സൂപ്പര്‍താരം ക്ഷണത്തില്‍ തന്നെ കുതറിമാറി. സൗദി വിമാനത്താവളത്തില്‍ മിനിറ്റുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കാണ് ഇതു വഴിവച്ചത്. മെസ്സിയുടെ ഞെട്ടല്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആരാധകരെയും തെല്ലുനേരം ആശങ്കിയിലാക്കി.

സൗദി അറേബ്യന്‍ ടീമുമായി സൗഹൃദ മത്സരം കളിക്കാനാണ് അര്‍ജന്റീന ടീമിനൊപ്പം മെസ്സി എത്തിയത്. പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ മെസ്സിയെയും കൂട്ടരെയും സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് വിമാനത്താവളത്തില്‍ കാത്തുനിന്നത്. ഇവരില്‍ നിന്ന് സൂപ്പര്‍താരത്തെ രക്ഷിച്ചെടുക്കാന്‍ വിമാനം മുതല്‍ തോക്കേന്തിയ സുരക്ഷാഭടന്മാരും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഉണ്ടായ തിരക്കിനിടെയാണ് തൊട്ടടുത്തുണ്ടായിരുന്ന ഒരു ഭടന്റെ തോക്കിന്‍കുഴല്‍ മെസ്സിയുടെ തലയില്‍ ഉരസിയത്.

Other stories in this section:
  • എസ്.ബി.ടി.ജേതാക്കള്‍
  • തിരുവനന്തപുരത്തിന് കിരീടം
  • സൂപ്പര്‍ലീഗിന്റെ നഷ്ടങ്ങള്‍
  • പോലീസ് ഫുട്‌ബോള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
  • എം.എല്‍.എ. ട്രോഫി: ലോഗോ പ്രകാശനം ചെയ്തു
  • ഹെബാസിനെതിരായ നടപടിയില്‍ ഇളവ്‌
  • അന്തര്‍ജില്ലാ സബ് ജൂനിയര്‍ ഫുട്‌ബോള്‍: സെമിഫൈനല്‍ ഇന്ന്‌
  • മിന്നിയത് എലാനോ കോളടിച്ചത് ചെന്നൈയ്ക്ക്
  • അഖിലേന്ത്യാ വനിതാ ക്രിക്കറ്റ് സൂപ്പര്‍ലീഗ് ഇന്നുമുതല്‍
  • സംസ്ഥാന ടെന്നിസ് ടൂര്‍ണമെന്റിന് തുടക്കം
  • വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും
  • ബി.സി.സി.െഎ.യുടെ ആദ്യ മത്സരത്തിന് ആലപ്പുഴയില്‍ പിച്ചൊരുങ്ങി
  • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടം നിലനിര്‍ത്തി
  • യൂനിസിന് ഡബ്ള്‍ പാകിസ്താന് കൂറ്റന്‍ സ്‌കോര്‍
  • വിജയത്തിനായ് ഗോവ കുതിപ്പ് തുടരാന്‍ ഡല്‍ഹി
  • സംസ്ഥാന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
  • വിമലിന്റെ പരിശീലനം ഗുണംചെയ്‌തെന്ന് സൈന
  • പോലീസ് ഫുട്ബാള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • വനിതാ ക്രിക്കറ്റ് ഇന്നുമുതല്‍
  •