SUNDAY, AUGUST 31, 2014
ലണ്ടനില്‍ വില്‍ക്കാതെപോയത് രണ്ടര ലക്ഷം ടിക്കറ്റുകള്‍
Posted on: 14 Nov 2012


ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സില്‍ വില്‍ക്കാതെ കെട്ടിക്കിടന്നത് 264,000 ടിക്കറ്റുകള്‍. ലണ്ടന്‍ അസംബ്ലിക്ക് മുന്‍പാകെ ഒളിമ്പിക് സംഘാടക സമിതിയാണ് ഈ കണക്ക് ഹാജരാക്കിയത്. പാരാലിമ്പിക്‌സിന്റെ 55,000 ടിക്കറ്റുകളും വാങ്ങാന്‍ ആളില്ലാതെപോയി. മൊത്തം 11.3 ദശലക്ഷം ടിക്കറ്റുകളാണ് ഒളിമ്പിക്‌സിനായി ഇറക്കിയത്. ഇതില്‍ 10.99 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി നീക്കിവച്ച ടിക്കറ്റുകളാണ് ഏറ്റവും അധികം വില്‍ക്കാതെ കെട്ടിക്കിടന്നത്. 213,000 ഫുട്‌ബോള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ആളില്ലാതെ കിടന്നു. ഇതിന് പുറമെ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റുകള്‍ക്കായി മാറ്റിവച്ച 2,407 ടിക്കറ്റുകളും നീന്തലിന്റെ 1,047 ടിക്കറ്റുകളും ഡൈവിങ്ങിന്റെ 2,327 ടിക്കറ്റുകളും ഒളിമ്പിക് പാര്‍ക്കിലേയ്ക്കായി മാറ്റിവച്ച ഏതാനും ടിക്കറ്റുകളുമാണ് വില്‍ക്കാതെ പോയത്.

എഴുപത്തിയഞ്ച് ശതമാനം ടിക്കറ്റുകള്‍ വില്‍ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും 76.3 ശതമാനം ടിക്കറ്റുകള്‍ വിറ്റുവെന്നും സംഘാടകസമിതി ചെയര്‍മാന്‍ ലോര്‍ഡ് ഡെയ്റ്റണ്‍ പറഞ്ഞു.
Other stories in this section:
  • ഇന്റര്‍കൊളീജിയറ്റ് വോളി: പാലാ സെന്റ് തോമസ് ജേതാക്കള്‍
  • സിറ്റിക്ക് സ്റ്റോക്കിന്റെ ഷോക്ക്, മാഞ്ചസ്റ്ററിന് സമനില
  • ഇന്ത്യക്ക് 6 വിക്കറ്റ് ജയം
  • ബുണ്ടസ് ലിഗ: ഡോര്‍ട്ട്മുണ്ടിന് ആദ്യജയം
  • കേരളത്തിന് അഭിമാനം പ്രിയക്ക് ഫുട്‌ബോള്‍ എ ലൈസന്‍സ്‌
  • ഡലെയ് ബ്ലിന്‍ഡ് മാഞ്ചസ്റ്ററില്‍
  • ടോറസ് മിലാനിലേക്ക്‌
  • ശ്രീലങ്കയ്ക്ക് ജയം; പരമ്പര
  • യു.എസ്. ഓപ്പണ്‍: ഫെഡറര്‍, ഷറപ്പോവ മുന്നോട്ട്‌
  • തരംഗമായി കബഡി ലീഗ്‌
  • ഫുട്‌ബോള്‍ ലൈവ്‌
  • റേസിനിടയിലെ കൂട്ടിയിടി; റോസ്ബര്‍ഗിനെതിരെ നടപടി
  •