a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
തയ്ക്വാന്‍ഡൊ പ്രചാരണത്തിന് മോഹന്‍ലാല്‍
Posted on: 14 Nov 2012



ചേര്‍ത്തല: അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കേരളത്തില്‍ തയ്ക്വാന്‍ഡൊ ടീം ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരും തയ്ക്വാന്‍ഡൊ അസോസിയേഷന്‍ ഓഫ് കേരളയും ചേര്‍ന്നാണ് ടീമിനെ ഒരുക്കുന്നത്. മോഹന്‍ലാലാണ് സംസ്ഥാന തയ്ക്വാന്‍ഡൊ പ്രചാരകന്‍.

സംസ്ഥാനത്ത് തയ്ക്വാന്‍ഡൊ പ്രചാരണത്തിന് തെക്കന്‍ കൊറിയന്‍ സര്‍ക്കാരും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. മോഹന്‍ലാലിനെ രംഗത്തിറക്കുന്നതിന്റെ ഭാഗമായി കൊറിയന്‍ സര്‍ക്കാര്‍ സംസ്ഥാന അസ്സോസിയേഷന്‍ സഹകരണത്തോടെ മോഹന്‍ലാലിന് ഓണററി ബ്ലാക്ക്‌ബെല്‍റ്റ് സമ്മാനിക്കുമെന്ന് അസ്സോസിയേഷന്‍ സംസ്ഥാന പബ്ലിക് റിലേഷന്‍ ഓഫീസര്‍ ദേവനാരായണന്‍ പറഞ്ഞു. ഡിസംബറില്‍ കൊച്ചിയിലാണ് ഈ പരിപാടി.

മികച്ച പ്രകടനത്തിനായി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുത്ത 30 പേര്‍ക്ക് (17നും 22നും മധ്യേയുള്ളവര്‍) ചേര്‍ത്തല സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സംസ്ഥാന ക്യാമ്പില്‍ പരിശീലനം നല്കി. ഇവര്‍ക്ക് പലഭാഗങ്ങളിലും തുടര്‍ പരിശീലനം നല്കും.

ചേര്‍ത്തലയില്‍ നടന്ന ക്യാമ്പിന് പ്രകാശ് ബി.ഐ. (കാസര്‍കോട്), ടെക്‌നിക്കല്‍ ഡയറക്ടര്‍ മധുസൂദനന്‍ (തിരുവനന്തപുരം), ഫിസിയോ മൈക്കിള്‍ ജോസഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. മൂന്നുദിവസമായിരുന്നു ക്യാമ്പ്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ക്യാമ്പ് തുടരും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.