|
ഇഷാന്തിന് പനി; ഡിന്‍ഡ പകരക്കാരന്‍
Posted on: 14 Nov 2012
അഹമ്മദാബാദ്: വ്യാഴാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ പേസ്ബൗളര്‍ ഇഷാന്ത് ശര്‍മ കളിച്ചേക്കില്ല. പകരക്കാരനായി ബംഗാള്‍താരം അശോക് ഡിന്‍ഡയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വൈറല്‍ പനി ബാധിച്ച ഇഷാന്ത് മൊട്ടേരയില്‍ നടക്കുന്ന പരിശീലനക്യാമ്പില്‍ ചൊവ്വാഴ്ച പങ്കെടുത്തിട്ടില്ല. ആദ്യ ടെസ്റ്റില്‍ ഇഷാന്ത് കളിച്ചേക്കില്ലെന്ന് വ്യക്തമാക്കിയ ബോര്‍ഡ് അധികൃതര്‍, ഡിന്‍ഡയോട് അഹമ്മദാബാദില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
|
|
Other stories in this section:
|
|