a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ടീം തിരഞ്ഞെടുപ്പില്‍ കോച്ചിന് അധികാരം വേണമെന്ന് ദ്രാവിഡ്‌
Posted on: 14 Nov 2012


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കോച്ച് ഡങ്കന്‍ ഫ്ലച്ചര്‍ക്ക് സാധിക്കണമെങ്കില്‍, ടീം തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. താരങ്ങളുമായി കൂടുതല്‍ ഇടപഴകാനും അവരുടെ കുറവുകള്‍ പരിഹരിക്കാനും ഫ്ലച്ചര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടീം തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പരിമിതികളേറെയുണ്ട്. ഈ സ്ഥിതി മാറണം-ദ്രാവിഡ് പറയുന്നു. കളിയെക്കുറിച്ച് വ്യക്തമായ ധാരണയും ദീര്‍ഘവീക്ഷണവുമുള്ളയാളാണ് ഫ്ലച്ചര്‍. അദ്ദേഹത്തിന്റെ ആ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിനാവശ്യം അദ്ദേഹത്തെ കൂടുതല്‍ കരുത്തുറ്റ പരിശീലകനാക്കുകയാണെന്നും ദ്രാവിഡ് പറയുന്നു. കഴിഞ്ഞ മൂന്നുനാലുവര്‍ഷമായി ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ടീം കോച്ചിന്റെ പ്രാധാന്യം കുറയുന്നതായും ദ്രാവിഡ് നിരീക്ഷിക്കുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.