WEDNESDAY, OCTOBER 22, 2014
ഫെഡററെ വീഴ്ത്തി ദ്യോക്കോവിച്ച് ചാമ്പ്യന്‍
Posted on: 14 Nov 2012


ഡബിള്‍സില്‍ ഭൂപതി-ബൊപ്പണ്ണസഖ്യം റണ്ണേഴ്‌സ്

ലണ്ടന്‍: എ.ടി.പി. വേള്‍ഡ് ടൂര്‍ ടെന്നീസ് ഫൈനല്‍സില്‍ സെര്‍ബിയയുടെ ലോക ഒന്നാംനമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന് കിരീടം. ആവേശകരമായ കിരീടപ്പോരാട്ടത്തില്‍ തുടരെ മൂന്നാംകിരീടം തേടിയെത്തിയ സ്വിസ് രണ്ടാംസീഡ് റോജര്‍ ഫെഡററെയാണ് ദ്യോക്കോവിച്ച് വീഴ്ത്തിയത്(7-6, 7-5). ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ മഹേഷ് ഭൂപതിയേയും രോഹന്‍ ബൊപ്പണ്ണയേയും കീഴടക്കി സ്പാനിഷ് കൂട്ടുകെട്ടായ മാര്‍സല്‍ ഗ്രൊനൊലേഴ്‌സും മാര്‍ക്ക് ലോപസും ജേതാക്കളായി(7-5, 3-6, 10-3).

ആദ്യ സെറ്റില്‍ 3-0 എന്നനിലയില്‍ മുന്നില്‍നിന്നശേഷമാണ് ഫെഡറര്‍ കളി അടിയറവുപറഞ്ഞത്. ടൈബ്രേക്കറില്‍ 6-6ന് സമനില പിടിച്ചെങ്കിലും 8-6ന് ഫെഡറര്‍ക്ക് സെറ്റ് നഷ്ടമായി. രണ്ടാംസെറ്റിലും തുടക്കത്തില്‍ സര്‍വീസ് ഗെയിം നഷ്ടമായെങ്കിലും തിരിച്ചുവരാന്‍ ദ്യോക്കോവിച്ചിനായി. രണ്ടാംതവണയാണ് സീസണ് അന്ത്യംകുറിച്ച് ഏറ്റവുംമികച്ച എട്ടുതാരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ സെര്‍ബ് താരം ജേതാവാകുന്നത്. 2008-ലായിരുന്നു ആദ്യ ജയം. എട്ടാമത്തെ ഫൈനല്‍ കളിച്ച ഫെഡറര്‍ ആറുതവണ ജേതാവായിട്ടുണ്ട്.

ഡബിള്‍സില്‍ അഞ്ചാംതവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഭൂപതിയുടെ വിധി. ആദ്യസെറ്റ്‌നഷ്ടമായശേഷം രണ്ടാംസെറ്റ് അനായാസം പിടിച്ചെടുത്ത ഭൂപതിക്കും ബൊപ്പണ്ണയ്ക്കും ടൈബ്രേക്കറില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല. ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക് താരം റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന സഖ്യത്തെ സെമിയില്‍ തോല്‍പ്പിച്ചായിരുന്നു ഭൂപതി-ബൊപ്പണ്ണമാര്‍ മുന്നേറിയത്. ഒളിമ്പിക്‌സില്‍ പേസിനൊപ്പം കളിക്കാനില്ലെന്ന ഭൂപതിയുടേയും ബൊപ്പണ്ണയുടേയും തിരുമാനം വലിയ വിവാദമുയര്‍ത്തിയിരുന്നു. ടൂര്‍ഫൈനല്‍സിലെ തോല്‍വിയോടെ സഖ്യം വേര്‍പിരിയാന്‍ ഭൂപതിയും ബൊപ്പണ്ണയും തിരുമാനിച്ചു. അടുത്ത സീസണില്‍ അമേരിക്കയുടെ ഇന്ത്യന്‍ വംശജനായ രാജീവ് റാമിനൊപ്പമായിരിക്കും കളിക്കുകയെന്ന് ബൊപ്പണ്ണ അറിയിച്ചു. ഭൂപതി പുതിയ പങ്കാളിയെ തിരുമാനിച്ചിട്ടില്ല.
Other stories in this section:
 • പ്രിസ്‌റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
 • താരങ്ങള്‍ക്ക് കേരളത്തിന്റെ ആദരം
 • തെളിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌
 • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഫ്രീ സ്‌റ്റൈലില്‍ തിരുവനന്തപുരം മുന്നില്‍
 • സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ് ബോള്‍ തുടങ്ങി
 • അര്‍ജുന്‍ അജിക്ക് സെഞ്ച്വറി
 • ലോക ജൂനിയര്‍ ചെസ് : ലു ഷാങ്‌ലി, ഗോര്യാച്കിന ജേതാക്കള്‍
 • ഏഷ്യന്‍ ഗെയിംസ് ജേതാക്കളെ അനുമോദിച്ചു
 • കാലിക്കറ്റ് സര്‍വ്വകലാശാലാ ഫുട്‌ബോള്‍: തൃശ്ശൂര്‍ ടീമുകള്‍ മുന്നില്‍
 • എം.എസ്.പി. ടീമിന് ഉജ്ജ്വല സ്വീകരണം
 • എം.എസ്.പിയുടെ ചുണക്കുട്ടികള്‍ക്ക് മലപ്പുറത്തിന്റെ സ്വീകരണം
 • ഓസ്‌കര്‍ പ്രിസ്റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
 • ദക്ഷിണാഫ്രിക്കയ്ക്ക് ജയം
 • മാഞ്ചസ്റ്ററിന് സമനില
 • ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറിവാല്‍ഷ് രാജിവെച്ചു
 • വെസ്റ്റിന്‍ഡീസുമായി പരമ്പര കളിക്കില്ല
 • ധോനിയ്ക്ക് വിശ്രമം കോലി ക്യാപ്റ്റന്‍
 • മാര്‍ ബസേലിയന്‍ ട്രോഫി ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍
 • സെന്റ് ഗിറ്റ്‌സില്‍ മാനേജ്‌മെന്റ് ഫെസ്റ്റ്‌
 • അസ്സീസി വിദ്യാനികേതനില്‍ സി.ബി.എസ്.ഇ. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌
 •