|
സില്‍വര്‍ ഹില്‍സും മൗണ്ട്കാര്‍മലും ചാമ്പ്യന്മാര്‍
Posted on: 14 Nov 2012
തൊടുപുഴ: മദര്‍ ശാന്താള്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോളില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്. ആണ്‍കുട്ടികളിലും കോട്ടയം മൗണ്ട്കാര്‍മല്‍ എച്ച്.എസ്.എസ്. പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്മാരായി. അണ്ടര്‍-13, 11 വിഭാഗങ്ങളില്‍ മുട്ടം ശാന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളിനാണ് കിരീടം.
ആണ്‍കുട്ടികളുടെ ഫൈനലില്‍ ശാന്താളിനെയാണ് സില്‍വര്‍ഹില്‍സ് കീഴടക്കിയത്(58-20). പെണ്‍കുട്ടികളില്‍ മൗണ്ട്കാര്‍മല്‍ 96-72 ന് കൊരട്ടി ലിറ്റില്‍ഫ്ലവര്‍ എച്ച്.എസ്സിനെ മറികടന്നു. ആണ്‍കുട്ടികളുടെ 13-ല്‍ താഴെയുള്ളവരില്‍ ചെത്തിപ്പുഴ നക്രിസ്തുജ്യോതിയെയും(38-19) 11-ല്‍ താഴെയുള്ളവരില്‍ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോയെയുമാണ്(30-13) ശാന്താള്‍ തോല്പിച്ചത്.
|