a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ലോക ടീം സ്‌ക്വാഷ്: ഇന്ത്യ അയര്‍ലന്‍ഡിനെ അട്ടിമറിച്ചു
Posted on: 14 Nov 2012


നീംസ് (ഫ്രാന്‍സ്): മലയാളി താരം ദീപിക പള്ളിക്കലിന്റെ കരുത്തില്‍ ലോക ടീം വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ അട്ടിമറിച്ചു. ഏഴാംസീഡുകളായ അയര്‍ലന്‍ഡിനെതിരെ 2-1 വിജയമാണ് ഇന്ത്യ കൈവരിച്ചത്. ടീം ക്യാപ്റ്റന്‍ കൂടിയായ ദീപിക ഐറിഷ് ചാമ്പ്യന്‍ മെഡലിന്‍ പെറിയെ 11-7, 11-8, 7-11, 11-8ന് തോല്‍പിച്ചു. എന്നാല്‍, ജോഷ്‌ന ചിന്നപ്പ തോറ്റതോടെ, അയര്‍ലന്‍ഡ് തിരിച്ചെത്തിയെങ്കിലും, കൗമാരതാരം അനക അലന്‍കമണി 12-10, 11-3, 11-7ന് ലോറ മിലോട്ടിനെ തോല്‍പിച്ചതോടെ മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 26 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ പത്താം സീഡാണ് ഇന്ത്യ.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.