MONDAY, JANUARY 26, 2015
ദക്ഷിണാഫ്രിക്കയ്ക്ക് സമനില
Posted on: 14 Nov 2012


ബ്രിസ്‌ബേന്‍: വിജയത്തിനരികില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തട്ടിയെടുത്ത ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക സമനില സ്വന്തമാക്കി. ബ്രിസ്‌ബേനില്‍ 115 റണ്‍സ് ലീഡോടെ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ആതിഥേയര്‍ക്കെതിരെ അവസാനദിനം കരുതലോടെ ബാറ്റേന്തിയാണ് ദക്ഷിണാഫ്രിക്ക സമനില സ്വന്തമാക്കിയത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 450, അഞ്ചിന് 166. ഓസ്‌ട്രേലിയ അഞ്ചിന് 565 ഡിക്ലയേഡ്.

നാലിന് 487 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും (259 നോട്ടൗട്ട്) മൈക്ക് ഹസിയുടെയും (100) മികവിലാണ് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ എഡ് കോവനൊപ്പം 259 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്ലാര്‍ക്ക്, അഞ്ചാം വിക്കറ്റില്‍ ഹസിക്കൊപ്പം 228 റണ്‍സുകൂടി ചേര്‍ത്തു. 398 പന്ത് നേരിട്ട ക്ലാര്‍ക്ക്, 26 ബൗണ്ടറികളടക്കമാണ് 259 റണ്‍സെടുത്തത്. കരിയറിലെ 17-ാം സെഞ്ച്വറിയാണ് ഹസി നേടിയത്. 129 പന്തുകളില്‍ 13 ബൗണ്ടറികളടക്കമാണ് ഹസി മൂന്നക്കം കടന്നത്.

115 റണ്‍സ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ അഞ്ചിന് 166 എന്നനിലയില്‍ നില്‍ക്കെ മത്സരത്തില്‍ സമനിലയില്‍ അവസാനിച്ചു. ക്ലാര്‍ക്കാണ് കളിയിലെ താരം. നവംബര്‍ 22 മുതല്‍ അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്.

 

 

 

Other stories in this section:
  • ജയകുമാര്‍, ഫിറോസ് ഷെരീഫ്... ഇത്തവണ ആരുടെ ഊഴം
  • ആദ്യജയം തേടി ഇന്ത്യ
  • ന്യൂസീലന്‍ഡിന് പരമ്പര
  • സംസ്ഥാന ഗുസ്തി ടീമിനെ എം.ആര്‍. രജീഷും വിഷ്ണുപ്രിയയും നയിക്കും
  • സായിയുടെ സെലക്ഷന്‍ ട്രയല്‍ 28-ലേക്ക് മാറ്റി
  • ഫുട്‌ബോള്‍: ഷിബിന്‍ലാല്‍ നായകന്‍
  • നദാല്‍, മറെ ഷറപ്പോവ ക്വാര്‍ട്ടറില്‍
  • ലജോങ്ങിന് ജയം
  • റാഞ്ചി റെയ്‌സിന് ജയം
  • റയലിനും ബാഴ്‌സയ്ക്കും ജയം
  • എഫ്.എ. കപ്പ് : ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്‌
  • എട്ടാം അങ്കത്തിനൊരുങ്ങി കേരളത്തിന്റെ പൊന്നുമോള്‍
  •