a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ചന്ദര്‍പോളിനും പവലിനും സെഞ്ച്വറി
Posted on: 14 Nov 2012


ഗെയ്ല്‍ റെക്കോഡിട്ട മത്സരത്തിന്റെ ആദ്യദിനം വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 361 റണ്‍സെടുത്തു. വെറ്ററന്‍ താരം ശിവ്‌നാരായന്‍ ചന്ദര്‍പോളിന്റെയും (123 നോട്ടൗട്ട്) യുവതാരം കീറന്‍ പവലിന്റെയും (117) സെഞ്ച്വറികളാണ് വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തായത്.

ടീമിലെ ഏറ്റവും ജൂനിയര്‍ താരത്തിന്റെയും സീനിയര്‍ താരത്തിന്റെയും സെഞ്ച്വറി പ്രകടനം വിന്‍ഡീസിനെ അതിശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. 178 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതാണ് പവലിന്റെ ഇന്നിങ്‌സ്. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് 22-കാരനായ പവല്‍ സ്വന്തമാക്കിയത്. 195 പന്തില്‍ 17 ബൗണ്ടറികളോടെയാണ് ചന്ദര്‍പോള്‍ 26-ാം സെഞ്ച്വറിക്കുടമയായത്. കരിയറില്‍ 145-ാം ടെസ്റ്റാണ് 38-കാരനായ ചന്ദര്‍പോള്‍ കളിക്കുന്നത്. വിന്‍ഡീസ് ടീമില്‍ മറ്റാരും 50 ടെസ്റ്റുകള്‍ പോലും തികച്ചിട്ടില്ല. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍, ദിനേഷ് രാംദിനാണ് (52 നോട്ടൗട്ട്) ചന്ദര്‍പോളിന് കൂട്ട് നില്‍ക്കുന്നത്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.