MONDAY, JANUARY 26, 2015
സച്ചിന് ചുവട് പിഴയ്ക്കുന്നുവോ?
Posted on: 29 Sep 2012


സുധീര്‍ ശേഖര്‍ പാലക്കണ്ടി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ (ടെസ്റ്റ്, എകദിനം) സകല ബാറ്റിങ് റെക്കോഡിനുമുടമയും സൗമ്യനും തലക്കനം തീരെയില്ലാത്ത ഇന്ത്യക്കയുടെ സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ ഇക്കഴിഞ്ഞ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പുറത്തായ വിധം, ഈ ബാറ്റിങ് പ്രതിഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ ഒരു ചോദ്യചിഹ്നമുയര്‍ന്നിരിക്കുന്നു!

ന്യൂസിലാന്‍ഡുമായുള്ള 2 ടെസ്റ്റ് പരമ്പരയില്‍ 3 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 21ശരാശരിയില്‍ 63 റണ്‍സ്. 3 ഇന്നിങ്ങ്‌സുകളിലും ക്ലീന്‍ ബൗള്‍ഡ്! കുത്തി അകത്തേക്കുവരുന്ന പന്തുകളിലാണ് സച്ചിന്‍ ബൗള്‍ഡായത്. ഇംഗ്ലീഷില്‍ ത്രൂ ദ 'ഗേറ്റ്' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധമാണ് സച്ചിന്‍ പുറത്തായത്. ഇന്‍ സ്വിങ്ങിങ്ങ് ഡെലിവറികളെ സാധാരണ ഗതിയില്‍ സച്ചിന്‍ പന്തിന്റെ ലൈനില്‍ വന്ന് ഓണ്‍ സൈഡിലേക്ക് അനായാസം കളിച്ചിരുന്ന ഷോട്ടുകളാണ് ഇപ്പോള്‍ പാദചലനത്തിന്റെ അപാകത മൂലം സച്ചിന്‍ പുറത്താകുന്നത്. പ്രായം കൂടുന്നതുകൊണ്ടുളള പ്രശ്‌നം കാരണം റിഫ്ലക്‌സുകള്‍ മോശമാകുന്നതും ഒരു പ്രധാന കാരണം തന്നെ. സച്ചിന്‍ ഒടുവിലത്തെ 24 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 12 തവണയും ബൗള്‍ഡ്/ലെഗ് ബിഫോര്‍ ആകുകയോ ചെയ്തു. സച്ചിന്റെ ഡിഫന്‍സ് തകര്‍ക്കാനായി എന്നതിന്റെ വ്യക്തമായ തെളിവ്. ന്യൂസിലന്‍ഡ് പരമ്പരയില്‍ വേഗതയേറിയ ബൗളര്‍മാര്‍ക്കു മുന്നില്‍ സച്ചിന്‍ ബൗള്‍ഡ് ആയതും പൊതുവേ ശാന്തനായ സച്ചിന്‍ ബാംഗ്ലൂര്‍ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ സൗതീയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായപ്പോള്‍ പ്രകടിപ്പിച്ച ക്ഷോഭവും ഏവരെയും ആശ്ചര്യപ്പെടുത്തി.രാഹുല്‍ ദ്രാവിഡിനും തന്റെ കരിയറിന്റെ അവസാനകാലത്തും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. രാഹുല്‍ ഒടുവിലത്തെ 10 ടെസ്റ്റുകളില്‍ 10 തവണയാണ് ക്ലീന്‍ ബൗള്‍ഡായത്. ബാറ്റും പാഡും തമ്മിലുള്ള വിടവുകള്‍ കൂടുക വഴി ബൗള്‍ഡാവുകയായിരുന്നു. സച്ചിനെക്കാളും സാങ്കേതിക തികവ് ദ്രാവിഡിന് കൂടുതലുണ്ടെന്നുളള വസ്തുത മറക്കരുത്. സമാനമായ പ്രശ്‌നം സച്ചിനുമുണ്ടോ? കാത്തിരുന്നു കാണാം.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായിരുന്ന സുനില്‍ ഗാവസ്‌ക്കര്‍ പറഞ്ഞത് സച്ചിന്റെ ഫുട്ട്‌വര്‍ക്ക് സ്ലോ ആണെന്നാണ്. ടെക്‌നിക്കിന്റെ കാര്യത്തില്‍ ഗാവസ്‌ക്കറിനും ദ്രാവിഡിനും ശേഷം മാത്രമേ സച്ചിന്‍ വരു.ബൗളര്‍മാരുടെ ആനന്ദം:


ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ ക്ലീന്‍ ബൗള്‍ഡാക്കുക എന്നത് ഏതൊരു ബൗളറുടെയും വിശേഷിച്ച് ഫാസ്റ്റ് ബൗളറുടെ ആഗ്രഹമാണ്. ഏതൊരു ബാറ്റ്‌സ്മാനും തീരെ ഇഷ്ടപ്പെടാത്തതും ക്ലീന്‍ ബൗള്‍ഡ് ഡിസ്മിസ്സല്‍ തന്നെ. ക്രിക്കറ്റില്‍ ഏതുവിധം പുറത്താക്കുന്നതും സാധാരണമാണെങ്കിലും തുടര്‍ച്ചയായി ബൗള്‍ഡാകുക, ഏതു ബാറ്റ്‌സ്മാനെ സംബന്ധിച്ചും ശുഭസൂചകമായ കാര്യമല്ല! അപ്പോള്‍ സച്ചിനെപ്പോലുള്ള 'ലോകക്രിക്കറ്റ് 'കീഴടക്കിയ ഒരു ബാറ്റ്‌സ്മാന്റെ വിക്കറ്റ് ലഭിക്കുന്ന ഒരു യുവ ഫാസ്റ്റ്ബൗളറുടെ 'കോണ്‍ഫിഡന്‍സ് ലെവല്‍' എത്രയെന്ന് ആലോചിച്ചുനോക്കു. സച്ചിന്‍ എന്ന് മാത്രമല്ല ഒരൊറ്റ ഇന്ത്യക്കാരനും സച്ചിന്റെ പേരില്‍ കുറിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത റെക്കോഡ് സംഭവ്യമാകരുതെന്ന് ആശിക്കുന്നവര്‍ നിരവധി. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ!. ദ്രാവിഡ് 55 (286 ഇന്നിങ്‌സ്), അലന്‍ ബോര്‍ഡര്‍ 53 (265 ഇന്നിങ്‌സ്) തുടങ്ങിയവര്‍ മാത്രമാണ് ക്ലീന്‍ ബൗള്‍ഡിന്റെ കാര്യത്തില്‍ സച്ചിന് 51 (314 ഇന്നിങ്‌സ്) മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ ഇന്നിങ്ങ്‌സ് കളിച്ചതും സച്ചിന്‍ തന്നെ എന്നത് വേറെ കാര്യം. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ തന്റെ ടെസ്റ്റ് കരിയറില്‍ 23 തവണ ബൗള്‍ഡായി.

ടെസ്റ്റില്‍ കൂടുതല്‍ തവണ ബൗള്‍ഡായവര്‍ :-
ഒടുവിലത്തെ 4 ടെസ്റ്റ് പരമ്പരയില്‍ സച്ചിന്റെ പ്രകടനം ശരാശരിക്കു താഴെ :-

ഒടുവില്‍ നടന്ന നാല് ടെസ്റ്റ് പരമ്പരകളില്‍ സച്ചിന്റെ പ്രകടനം ശരാശരിക്കു താഴെമാത്രം. 13 ടെസ്റ്റുകളിലെ 24 ഇന്നിങ്‌സുകളില്‍ നിന്ന് 33.65 ശരാശരിയില്‍ വെറും 841 റണ്‍സ് മാത്രമാണ് സച്ചിന്‍ സ്‌കോര്‍ ചെയ്തത്. 13 ടെസ്റ്റുകളില്‍ വെറും 6 അര്‍ധസെഞ്ച്വറികളാണ് നേടിയത് സെഞ്ച്വറി ഇല്ല. ഇതും നല്ല ശുഭസൂചനകളല്ല നല്‍കുന്നത്. അതിനിടെ ബാംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ തന്റെ 100-ാം സെഞ്ച്വറി തികച്ചു.ഫോമില്‍ തിരിച്ചെത്താനാകുമോ ?


ക്രിക്കറ്റില്‍ 'Class in permanent but form is temporary' എന്നൊരു ചൊല്ലുണ്ട്. സച്ചിനെ പോലൊരു പ്രതിഭാശാലിയായ ബാറ്റ്‌സ്മാന് ഇത് ബാധകമാണെങ്കിലും പ്രായം ഒരു തടസ്സമായികൂടെന്നില്ല. സച്ചിന്‍ ഇതുവരെ 190 ടെസ്റ്റുകളില്‍ നിന്ന് 51 സെഞ്ച്വറിയടക്കം 15,533 റണ്‍സ് 55.08 ശരാശരിയില്‍ നേടിയിട്ടുണ്ട്. വരുന്ന ഇംഗ്ലണ്ട് പരമ്പര സച്ചിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. വേഗതയുള്ള ഇംഗ്ലീഷ് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സച്ചിന്‍ തന്റെ ആവനാഴിയിലെ എല്ലാ അടവുകളും പുറത്തെടുക്കേണ്ടിവരും. സച്ചിന് ഇതൊരു ജീവന്‍ മരണ പോരാട്ടം തന്നെയാണ്.ചില ക്രിക്കറ്റര്‍മാര്‍ സച്ചിന്റെ പ്രകടനത്തെ കുറിച്ചു നടത്തിയ കമന്റുകള്‍ :


ഗാവസ്‌ക്കര്‍
-ഫൂട്ട് വര്‍ക്ക് സ്ലോ ആണ്
ഇമ്രാന്‍ഖാന്‍
-സ്വരം നന്നാകുമ്പോള്‍ പാട്ടു നിര്‍ത്തണം.
ഗാംഗുലി
-തെറ്റായഷോട്ട് സെലക്ഷന്‍ കാരണം പുറത്തായി.
മഗ്രാത്ത്
-ശരിയായ തീരുമാനമെടുക്കാന്‍ സച്ചിനറിയാം.


വരുന്ന പരമ്പര നിര്‍ണ്ണായകമാകയാല്‍ കഠിനമായ പരിശീലനത്താല്‍ തന്റെ പോരായ്മ നികത്താന്‍ സച്ചിന്‍ ശ്രമിക്കണം. സെലക്ടര്‍മാരുടെ ഔദാര്യത്തില്‍ ടീമില്‍ നിലനില്‍ക്കാന്‍ ശ്രമിച്ചാല്‍ അത് ക്രിക്കറ്റ് എന്ന ഗെയിമിനോടും സച്ചിന്‍ എന്ന ബാറ്റിങ്ങ് ജീനിയസ്സിനോടും ചെയ്യുന്ന ആത്മവഞ്ചനയാകും. തീരുമാനം എന്തുതന്നെയായാലും വൈകിപ്പിക്കരുത്.

(മുന്‍ഓപ്പണിങ്ങ് ബാറ്റ്‌സ്മാനും അമ്പയറുമാണ് ലേഖകന്‍)


 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •