വിമലയും സെന്റ് തോമസ്സും മുന്നില്‍
Posted on: 19 Sep 2012
തൃശ്ശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍കൊളീജിയറ്റ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ആദ്യദിവസമായ ചൊവ്വാഴ്ച പതിനൊന്നിനങ്ങളിലാണ് മത്സരം നടന്നത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 63 പോയിന്റ് നേടി തൃശ്ശൂര്‍ വിമല കോളേജും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 65 പോയിന്റ് നേടി സെന്റ് തോമസ് കോളേജും ഒന്നാമതായി.
35 പോയിന്റ് നേടി സെന്റ് മേരീസും ഒമ്പത് പോയിന്റ് നേടി ചിറ്റൂര്‍ ഗവ. കോളേജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ആണ്‍കുട്ടികളുടെ മത്സരത്തില്‍ 13 പോയിന്റോടെ ശ്രീകേരളവര്‍മ കോളേജും ആറ് പോയിന്റോടെ ഗവ. ചിറ്റൂര്‍ കോളേജും പിറകിലുണ്ട്.
ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ മത്സരമുള്‍പ്പെടെ പത്ത് ഇനങ്ങള്‍കൂടി ബുധനാഴ്ച നടക്കും.
|