a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സബ് ജൂനിയര്‍ തയ്‌ക്വൊണ്‍ഡോ കിടങ്ങൂരില്‍
Posted on: 24 Aug 2012


കിടങ്ങൂര്‍: പതിനാലാമത് സബ്ജൂനിയര്‍ സംസ്ഥാന തയ്‌ക്വൊണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 25, 26 തിയ്യതികളില്‍ കിടങ്ങൂര്‍ സെന്റ്‌മേരീസ് പാരീഷ്ഹാളില്‍ നടക്കും.
ജില്ലാ തയ്‌ക്വൊണ്‍ഡോ അസോസിയേഷന്‍, കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത്, സെന്റ്‌മേരീസ് സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ്. അഞ്ഞൂറിലധികം കായികതാരങ്ങള്‍ പങ്കെടുക്കും.
മത്സരങ്ങളുടെ നടത്തിപ്പിനായി കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് നപ്രസിഡന്റ് ബോബി മാത്യു ചെയര്‍മാനും സോജന്‍ കൊല്ലറേട്ട് ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.