a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് പൊന്നാനിയില്‍
Posted on: 24 Aug 2012


പൊന്നാനി: അമ്പത്തിനാലാമത് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് പൊന്നാനി എം.ഐ.എച്ച്.എസ് സ്‌കൂളില്‍ 14,15,16 തീയതികളില്‍ നടക്കും. മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില്‍ നിന്നായി പുരുഷ, വനിതാ വിഭാഗത്തിലായി അഞ്ഞൂറോളം കായിക താരങ്ങള്‍ പങ്കെടുക്കും. സൗത്ത്‌സോണ്‍ ഇന്‍റര്‍‌സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള പുരുഷ, വനിതാ ടീമുകളെ ഈ മത്സരത്തില്‍ നിന്നാണ് തിരഞ്ഞെടുക്കുക.

മന്ത്രി മഞ്ഞളാംകുഴി അലി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനത്തില്‍ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ നഗരസഭ വൈസ് ചെയര്‍മാന്‍ പി.രാമകൃഷ്ണന്‍, പി.വി.ലത്തീഫ്, പി.ഹസ്സന്‍കോയ, സി.വി.അബ്ദുള്‍ സലാം, കാദര്‍കുട്ടി എന്നിവര്‍ അറിയിച്ചു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.