|
അസംപ്ഷന്‍, അല്‍ഫോന്‍സാ ജേതാക്കള്‍
Posted on: 24 Aug 2012
ചങ്ങനാശ്ശേരി:സിസ്റ്റര്‍ ട്രീസാമേരി മേമ്മോറിയല്‍ ഓള്‍ കേരള ഇന്‍റര്‍കൊളീജിയറ്റ് വോളിബോള്‍ മത്സരത്തില്‍ ആഥിഥേയരായ അസംപ്ഷന്‍ കോളേജ് ജേതാക്കളായി. ഫൈനലില്‍ അസംപ്ഷന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കണ്ണൂര്‍ ഗവ. കൃഷ്ണമേനോന്‍ കോളേജിനെ പരാജയപ്പെടുത്തി. (25-17), 25-18), (25-22). സമാപനസമ്മേളനത്തില്‍ അതിരൂപതാ വികാരിജനറാള്‍ ഡോ. ജയിംസ് പാലയ്ക്കല്‍, ബോബി അലോഷ്യസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഗോള്‍ഡന്‍ ജൂബിലി സ്മാരക ഓള്‍ കേരള ഇന്‍റര്‍കോളേജ് ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങളില്‍ പാലാ അല്‍ഫോന്‍സാ കോളേജ് ചാമ്പ്യന്മാരായി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിനാണ് രണ്ടാംസ്ഥാനം. സമാപനസമ്മേളനത്തില്‍ ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സ്മിത ജയന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി നെടുമ്പുറം, ഡോ. സിസ്റ്റര്‍ അമല, തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
|