a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
മണിയൂരിന് ഇരട്ട റെക്കോഡ്‌
Posted on: 22 Aug 2012


കൊച്ചി: അഞ്ച് കിലോ മീറ്റര്‍ നടത്ത മത്സരത്തില്‍ കേരളത്തിന്റെ രണ്ടു താരങ്ങള്‍ നടന്നെത്തിയത് റെക്കോഡിലേക്ക്. അണ്ടര്‍ 18 വിഭാഗത്തില്‍ എ.എം. ബിന്‍സിയും അണ്ടര്‍ 16 വിഭാഗത്തില്‍ ടി.കെ. അരുണ്‍ദേവുമാണ് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മക്കളായ ഇരുവരും പൊരുതി നേടിയ വിജയം റെക്കോഡിലെത്തിയപ്പോള്‍ അത് ഇരട്ടി മധുരമായി.

കോഴിക്കോട് മണിയൂര്‍ സ്വദേശികളായ ഇരുവരും മണിയൂര്‍ പഞ്ചായത്ത് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ്. അരുണ്‍ ഫിനിഷ് ചെയ്ത് രണ്ടു മിനിറ്റിലധികം കഴിഞ്ഞാണ് ആന്ധ്രയില്‍ നിന്നുള്ള എസ്.കെ. ജിലാനി രണ്ടാമതായി ഫിനിഷിങ് പോയന്റിലെത്തിയത്.

ബിന്‍സിയും അരുണും കായികാധ്യാപകനായ ഹരിദാസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ ബിന്‍സി ദേശീയ റെക്കോഡ് നേടിയിരുന്നു.

സ്‌കൂളില്‍ മൈതാനം സജ്ജമാകാതിരുന്നതിനാല്‍ ദേവഗിരി കോളേജ് ഗ്രൗണ്ടിലായിരുന്നു പരിശീലനമെന്ന് കോച്ച് ഹരിദാസ് പറഞ്ഞു. ലോംഗ് റേസിനും വാക്കിനുമായി പുതുതായി നാലു കുട്ടികളെക്കൂടി അടുത്ത സീസണില്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.