|
വീരേന്ദറിനും യശ്വീറിനും ദ്രോണാചാര്യ
Posted on: 22 Aug 2012
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കൃഷ്ണപൂണിയയുടെ ഭര്‍ത്താവും കോച്ചുമായ വീരേന്ദര്‍ പൂണിയ, ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിന്റെ പരിശീലകന്‍ യശ്വീര്‍ സിങ് എന്നിവരടക്കം ആറുപേര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് നല്‍കാന്‍ ശുപാര്‍ശ. പരിശീലകര്‍ക്കുള്ള പരമോന്നത ബഹുമതിയാണ് ദ്രോണാചാര്യ. 58 പേരുടെ പട്ടികയില്‍നിന്നാണ് അവാര്‍ഡ് കമ്മിറ്റി ആറുപേരെ ശുപാര്‍ശ ചെയ്തത്. ബോക്‌സിങ് പരിശീലകന്‍ ക്യൂബക്കാരനായ ബി.ഐ.ഫെര്‍ണാണ്ടസ്, കബഡി കോച്ച് സുനില്‍ ദവാസ്, ഹോക്കി കോച്ച് ഹരീന്ദര്‍ സിങ്, പാര അത്‌ലറ്റിക്‌സ് കോച്ച് ഡോ.സത്യപാല്‍ എന്നിവരാണ് ദ്രോണാചാര്യക്ക് ശുപാര്‍ശ ചെയ്യപ്പെട്ട മറ്റ് പരിശീലകര്‍.
|