|
നെഹ്രു കപ്പ്: ഇന്ത്യയ്ക്ക് ജയം
Posted on: 22 Aug 2012
ന്യൂഡല്‍ഹി: നെഹ്രു കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാംകിരീടം തേടിയുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഉജ്ജ്വല തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സിറിയയെ ആതിഥേയരായ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ആന്റണി പെരേര എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 90-ാം മിനിറ്റിലായിരുന്നു സിറിയയുടെ ആശ്വാസ ഗോള്‍.
|
|
Other stories in this section:
|
|