|
തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് ലക്ഷ്മണിന്റെ ഭാര്യ
Posted on: 20 Aug 2012
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പെട്ടെന്ന് വിരമിക്കാനുള്ള ലക്ഷ്മണിന്റെ തീരുമാനം ക്രിക്കറ്റ്‌വൃത്തങ്ങളെ മാത്രമല്ല, സ്വന്തം കുടുംബത്തെപ്പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും തോല്പിച്ചശേഷം വിരമിക്കുകയെന്നായിരുന്നു ലക്ഷ്മണിന്റെ ആഗ്രഹമെന്ന് ഭാര്യ ശൈലജ പറഞ്ഞു. എന്നാല്‍, പെട്ടെന്ന് വിരമിക്കാന്‍ തീരുമാനമെടുത്തത് കുടുംബാംഗങ്ങളെപ്പോലും ഞെട്ടിച്ചുവെന്നും അവര്‍ പറഞ്ഞു.
ഇക്കൊല്ലമൊടുവില്‍ വരെ ലക്ഷ്മണ്‍ കളിക്കളത്തില്‍ തുടരുമെന്നായിരുന്നു കരുതിയിരുന്നതെന്ന് ശൈലജ പറഞ്ഞു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടീമിന്റെ പ്രകടനം മോശമായിരുന്നത് ലക്ഷ്മണിനെ വേദനിപ്പിച്ചിരുന്നു. അവരെ നാട്ടില്‍ തോല്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുശേഷം വിരമിക്കാനും. ലക്ഷ്മണ്‍ തുടര്‍ന്നും കളിക്കുന്നത് കാണാനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചിരുത്. ക്രിക്കറ്റായിരുന്നു ലക്ഷ്മണിന്റെ ആദ്യ ഭാര്യയെന്ന് ശൈലജ പറഞ്ഞു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് കുടുംബത്തിലേക്ക് മടങ്ങിവരുന്നുവെന്നതുകൊണ്ട് റിട്ടയര്‍മെന്റ് തീരുമാനത്തെ സന്തോഷത്തോടെയാണ് താന്‍ കാണുന്നതെന്നും ശൈലജ പറഞ്ഞു.
തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായതൊന്നും പ്രവര്‍ത്തിക്കുന്ന ശീലം ലക്ഷ്മണിനുണ്ടായിരുന്നില്ല. പൂര്‍ണ തൃപ്തിയോടെയല്ലാതെ ഒരു ജോലിക്കും ഇറങ്ങാനും കടുത്ത ഭഗവദ്ഗീത ഭക്തനായ ലക്ഷ്മണ്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ശൈലജ പറഞ്ഞു.
|
|
Other stories in this section:
|
|