a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ചാമ്പ്യനാവാന്‍ പരമാവധി പൊരുതി -സുശീല്‍
Posted on: 13 Aug 2012


ലണ്ടന്‍: ഒളിമ്പിക് ചാമ്പ്യനാവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെന്ന് സുശീല്‍ കുമാര്‍. എല്ലാവരും പ്രതീക്ഷിച്ചു, ഞാന്‍ സ്വര്‍ണം നേടുമെന്ന്. പക്ഷേ, വെള്ളി നല്‍കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഞാന്‍ കഠിനമായി അധ്വാനിക്കുന്നു. ലണ്ടനിലേക്ക് തിരിക്കും മുമ്പേ ഞാന്‍ പറഞ്ഞിരുന്നു, ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്ന്. അതിന് കഴിഞ്ഞു. ബെയ്ജിങ്ങിലെ വെങ്കലം ഇവിടെ വെള്ളിയായില്ലേ. രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാന്‍ നന്ദി പറയുന്നു. അവര്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചു. അവരുടെ അനുഗ്രഹങ്ങള്‍ എനിക്ക് കിട്ടി.
ഫൈനലില്‍ ജപ്പാന്‍ എതിരാളി തന്റെ തന്ത്രങ്ങള്‍ പഠിച്ചാണ് വന്നതെന്ന് സുശീല്‍കുമാര്‍ പറഞ്ഞു. സെമി ഫൈനലില്‍ എന്റേത് മികച്ച പ്രകടനമായിരുന്നു. പക്ഷേ, എതിരാളി അത് മനസ്സിലാക്കിവെച്ചു. അതും തിരിച്ചടിയായി.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.