a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ബാസ്‌ക്കറ്റ്‌ബോളില്‍ സൂപ്പര്‍ അമേരിക്ക
Posted on: 12 Aug 2012



ലണ്ടന്‍ : ബാസ്‌ക്കറ്റ്‌ബോള്‍ സ്വര്‍ണം അമേരിക്കയുടെ കൈയില്‍ ഭദ്രം. വനിതകള്‍ക്ക് പിറകെ പുരുഷന്മാരുടെ വിജയിച്ചതോടെ ബെയ്ജിങ്ങിലേതുപോലൊരു ഡബിളായി മാജിക് ടീമിന്. പുരുഷന്മാരുടെ ഫൈനലില്‍ കഴിഞ്ഞ തവണത്തേതിന്റെ തനിയാവര്‍ത്തനം പോലെ നടന്ന വാശിയേറിയ മത്സരത്തില്‍ സ്‌പെയിനിനെ തന്നെയാണ് ഇവര്‍ ഇക്കുറിയും കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ : 107-100. കഴിഞ്ഞ തവണ 118-107 എന്ന സ്‌കോറിലാണ് അമേരിക്ക സ്‌പെയിനിനെ കീഴ്‌പ്പെടുത്തിയത്. പകുതി സമയത്ത് ഒരൊറ്റ പോയിന്റിന്റെ ലീഡായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത് (59-58). ആദ്യ പാദത്തില്‍ 35-27 എന്ന സ്‌കോറില്‍ ലീഡ് വഴങ്ങിയ സ്‌പെയിന്‍ രണ്ടാം പാദത്തില്‍ 31-24 എന്ന സ്‌കോറില്‍ തിരിച്ചുവരികയായിരുന്നു. മൂന്നാം പാദത്തിലും അമേരിക്കയ്ക്ക് ഒരൊറ്റ പോയിന്റിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത് (83-82). എന്നാല്‍ അവസാന ഭാഗത്ത് മികച്ച ഫോമില്‍ കളിച്ച അമേരിക്ക ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മത്സരം സ്വന്തമാക്കി.

30 പോയിന്റ് നേടിയ സ്‌മോള്‍ ഫോവേഡ് കെവിന്‍ ഡ്യൂറന്റാണ് അമരിക്കയുടെ ടോപ്‌സ്‌കോറര്‍. ലെബ്രോണ്‍ ജെയിംസ് 19 ഉം ഷൂട്ടിങ് ഗാര്‍ഡ് കോബി ബ്രയന്റ് 17ഉം പോയിന്റ് നേടി. ലെബ്രോണ്‍ ജെയിംസാണ് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ക്ക് അസിസ്റ്റ് ചെയ്തത്.

സ്‌പെയിനിനുവേണ്ടി പവര്‍ ഫോവേഡ് പൗ ഗസോല്‍ 24 ഉം യുവാന്‍ കാര്‍ലോസ് നവാരോ 21 ഉം സെന്റര്‍ മാര്‍ക്ക് ഗസോല്‍ 17ഉം പോയിന്റ് നേടി.

ഫ്രാന്‍സിനെ തോല്‍പിച്ചാണ് അമേരിക്കയുടെ വനിതകള്‍ സ്വര്‍ണം നേടിയത്. സ്‌കോര്‍ : 86-50.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.