|
വനിതകളുടെ 400 മീ. റിലേയില്‍ അമേരിക്ക
Posted on: 12 Aug 2012
ലണ്ടന്‍ : പുരുഷന്മാരുടെ വീഴ്ച അമേരിക്കയുടെ വനിതകള്‍ വരുത്തിയില്ല. 4 x 400 മീറ്റര്‍ റിലേയില്‍ സീസണിലെ മികച്ച സമയത്തോടെ അവര്‍ സ്വര്‍ണം കാത്തുസൂക്ഷിച്ചു. 3:16.87 സെക്കന്‍ഡിലാണ് ഡീഡീ ട്രോട്ടര്‍, അല്ലിസണ്‍ ഫെലിക്‌സ്, ഫ്രാന്‍സെന മക്കാറോറി, സാനിയ റിച്ചാര്‍ഡ്‌സ് എന്നിവരടങ്ങിയ ടീം ഫിനിഷ് ചെയ്തത്. 3:20.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത റഷ്യ വെള്ളിയും അവസാനം വരെ അവര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ജമൈക്ക 3:20.95 സെക്കന്‍ഡില്‍ വെങ്കലവും നേടി. റഷ്യയുടെയും ജമൈക്കയുടെയും നാലാമതെത്തിയ ബ്രിട്ടന്റെയും സീസണിലെ മികച്ച സമയമാണ് ഫൈനലില്‍ കുറിക്കപ്പെട്ടത്.
തന്റെ മൂന്നാമത്തെ സ്വര്‍ണമാണ് സാനിയ റിച്ചാര്‍ഡ് റിലേയില്‍ നിന്ന് സ്വന്തമാക്കിയത്. 400 മീറ്ററിന് പുറമെ 100 മീറ്റര്‍ റിലേയിലും സ്വര്‍ണം സ്വന്തമാക്കിയ ഫെലിക്‌സ് നേരത്തെ 200 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ലണ്ടനില്‍ നിന്നുള്ള സാനിയ റിച്ചാര്‍ഡ്‌സിന്റെ സ്വര്‍ണസമ്പാദ്യം രണ്ടായി. റിലേയ്ക്ക് പുറമെ 400 മീറ്ററിലും സാനിയക്കായിരുന്നു സ്വര്‍ണം.
|
|
Other stories in this section:
|
|