|
വനിതകളുടെ ഹാമര്‍ ത്രോയില്‍ ഒളിമ്പിക് റെക്കോഡ്
Posted on: 11 Aug 2012
ലണ്ടന്‍ : വനിതകളുടെ ഹാമര്‍ ത്രോയില്‍ റഷ്യയുടെ തത്യാന ലൈസെന്‍കൊ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. 78.18 മീറ്ററാണ് തത്യാന കുറിച്ച് പുതിയ ദൂരം. ബെലറൂസിന്റെ അക്‌സാന മിയാന്‍കോവ കഴിഞ്ഞ തവണ ബെയ്ജിങ്ങില്‍ കുറിച്ച 76.34 മീറ്ററാണ് തത്യാന പഴങ്കഥയാക്കിയത്. അക്‌സാനയ്ക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവായ തത്യാന അഞ്ചാമത്തെ ശ്രമത്തിലാണ് റെക്കോഡ് ദൂരം കണ്ടെത്തിയത്. 77.56സ 75.86, 74.39, 77.12, 78.18, 77.28 എന്നിങ്ങനെയായിരുന്നു തത്യാനയുടെ ശ്രമങ്ങള്‍. 77.60 മീറ്റര്‍ എറിഞ്ഞ പോളണ്ടിന്റെ അനിറ്റ വ്‌ളോഡാര്‍സിക് വെള്ളിയും (77.60 മീറ്റര്‍), ബെറ്റി ഹെയ്ഡ്‌ലര്‍ (77.12 മീറ്റര്‍) വെങ്കലവും നേടി. ബെയ്ജിങ്ങിലെ വെങ്കല മെഡല്‍ ജേതാവ് ഷാങ് വെന്‍സിയുവിന് നാലാം സ്ഥാനം കൊണ്ടും വെള്ളി മെഡല്‍ ജേതാവ് യിപ്‌സി മൊറെനോവിന് ആറാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടിവന്നു.
|
|
Other stories in this section:
|
|