|
ഒടുവില്‍ അല്ലിസണ്‍ പൊന്നണിഞ്ഞു; ഫ്രേസര്‍ക്ക് ഡബിളില്ല
Posted on: 09 Aug 2012
ലണ്ടന്‍ : വെള്ളിവെളിച്ചത്തില്‍ നിന്നും സ്വര്‍ണത്തിലേയ്ക്ക് കുതിച്ചുകയറി അത്ഭുതം വിരിയിച്ചിരിക്കുകയാണ് അമേരിക്കക്കാരി അല്ലിസണ്‍ ഫെലിക്‌സ്. സ്പ്രിന്റ് ഡബിള്‍ തികയ്ക്കാനിറങ്ങിയ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറുടെയും ബെയ്ജിങ് ആവര്‍ത്തിക്കാനിറങ്ങിയ വെറോണിക്ക കാംബെല്ലിന്റെയും കിനാക്കളെ തകര്‍ത്തെറിഞ്ഞാണ് അല്ലിസണ്‍ 200 മീറ്ററില്‍ ആദ്യമായി സ്വര്‍ണമണിഞ്ഞത്. ഫ്രേസര്‍ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടാനായപ്പോള്‍ നിലവിലെ ചാമ്പ്യന്‍ വറോണിക്ക കാംബല്ലിന് നാലാം സ്ഥാനം കൊണ്ട് മടങ്ങേണ്ടിവന്നു. അമേരിക്കയുടെ കര്‍മലീറ്റ ജെറ്റര്‍ക്കാണ് വെങ്കലം.
ജെറ്റര്‍ നൂറ് മീറ്ററില്‍ ഫ്രേസര്‍ക്ക് പിറകില്‍ വെള്ളി നേടിയിരുന്നു. കാംബല്ലിനായിരുന്നു വെങ്കലം. 10.89 സെക്കന്‍ഡില്‍ ഓടിയെത്തിയ അല്ലിസന് നൂറ് മീറ്ററില്‍ അഞ്ചാമതെ എത്താനായുള്ളൂ.
200 മീറ്റര്‍ 21.88 മീറ്ററില്‍ ഫിനിഷ് ചെയ്താണ് അല്ലിസണ്‍ തന്റെ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയത്. 2009, 2007 വര്‍ഷങ്ങളില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയ അല്ലിസന് ബെയ്ജിങ് ഒളിമ്പിക്‌സിലും ആതന്‍സ് ഒളിമ്പിക്‌സിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 21.93 സെക്കന്‍ഡിലാണ് അല്ലിസണ്‍ ബെയ്ജിങ്ങില്‍ വെള്ളി നേടിയത്. ഫ്രേസര്‍ തന്റെ ഏറ്റവും മികച്ച സമയമായ 22.09 സെക്കന്‍ഡിലും ജെറ്റര്‍ 22.14 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്ത്. ബെയ്ജിങ്ങില്‍ 21.74 സെക്കന്‍ഡില്‍ ഓടിയെത്തി പൊന്നണിഞ്ഞ കാംബല്‍ 22.38 സെക്കന്‍ഡിലാണ് ഇവിടെ നാലാം സ്ഥാനത്ത് ടേപ്പ് തൊട്ടത്.
|
|
Other stories in this section:
|
|