|
മാഞ്ചസ്റ്ററില്‍ കളിക്കാന്‍ ബോള്‍ട്ടിന് മോഹം, സഹായിക്കാമെന്ന് ഫെര്‍ഡിനാന്‍റ്
Posted on: 09 Aug 2012
ലണ്ടന്‍:ലോകത്തെ അതിവേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ മാഞ്ചസ്റ്റര്‍ സ്വപ്നങ്ങള്‍ യാഥാര്‍്യമാക്കാന്‍ യുണൈറ്റഡ് ഡിഫന്‍റര്‍ റയോ ഫെര്‍ഡിനാന്‍റിന്റെ സഹായ വാഗ്ദാനം. ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുക തന്റെ വലിയ ആഗ്രഹമാണെന്ന് ജമൈക്കന്‍ സ്പ്രിന്‍റ് രാജാവ് വെളിപ്പെടുത്തിയിരുന്നു. യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗൂസനോട് ബോള്‍ട്ടിനായി ട്രയല്‍ ഒരുക്കാന്‍ ആവശ്യപ്പെടാമെന്നാണ് ഫെര്‍ഡിനാന്‍റ് ട്വിറ്ററില്‍ വാഗ്ദാനം നല്‍കിയത്. നൂറ് മീറ്ററിലെ പ്രകടനം ഉജ്ജ്വലമായിരുന്നു. ഇരുനൂറിലും വിജയം നേടുന്നത് കാണാന്‍ കാത്തിരിക്കുന്നു. ഫെര്‍ഡിനാന്‍റ് ബോള്‍ട്ടിന് ആശംസ നേര്‍ന്നു.
ഒളിമ്പിക് സ്പ്രിന്‍റ് സ്വര്‍ണം നിലനിര്‍ത്തിയശേഷം മാഞ്ചസ്റ്ററില്‍ കളിക്കാനുള്ള ആഗ്രഹം ബോള്‍ട്ട് ആവര്‍ത്തിച്ചിരുന്നു. ജനങ്ങള്‍ കരുതും ഞാന്‍ തമാശ പറയുകയാണെന്ന്. എന്നാല്‍, ഫെര്‍ഗൂസന്‍ എന്നെ ട്രയല്‍സിനായി ഓള്‍ഡ് ട്രാഫഡിലേക്ക് ക്ഷണിച്ചാല്‍ ഇല്ല എന്ന് പറയാന്‍ എനിക്ക് കഴിയില്ല. വെല്ലുവിളി സ്വീകരിക്കുക തന്നെ ചെയ്യും. കഴിവുള്ള താരമാണെന്ന ബോധ്യം എനിക്കുണ്ട്. ടീമിലെ ഏറ്റവും വേഗമുള്ള കളിക്കാരനും ഞാനായിരിക്കും. ബോള്‍ട്ട് പറയുന്നു. ഫെര്‍ഡിനാന്‍റിന്റെ സന്ദേശത്തിന് മറുപടിയായി ഒളിമ്പിക്‌സിന് ശേഷം അക്കാര്യം ചിന്തിക്കാമെന്ന് ബോള്‍ട്ട് മറുപടിയും നല്‍കി. ഏതാനും വര്‍ഷം മുമ്പ് ട്രാഫഡിലെത്തിയ ബോള്‍ട്ട് അന്ന് യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡൊക്ക് സ്പ്രിന്‍റില്‍ പരിശീലനം നല്‍കിയിരുന്നു.
|
|
Other stories in this section:
|
|