|
സ്വര്‍ണം കൊണ്ടുവരാനാകാത്തതില്‍ മാപ്പ്: മേരി കോം
Posted on: 08 Aug 2012
ലണ്ടന്‍ : ചരിത്രം കുറിച്ച മെഡല്‍നേട്ടമാണ് മേരി കോമിന്റേത്. എന്നാല്‍, മാഗ്‌നിഫിസന്റ് മേരിക്ക് സന്തോഷം മാത്രമല്ല, അല്‍പം സങ്കടവുമുണ്ട്. രാജ്യം എന്നില്‍ നിന്ന് പ്രതീക്ഷിച്ചത് സ്വര്‍ണമാണ്. എനിക്കത് കൊണ്ടുവരാനായില്ല. ഇതില്‍ ഞാന്‍ രാജ്യത്തോട് ക്ഷമ ചോദിക്കുന്നു-നിക്കോള ആഡംസിനോടേറ്റ തോല്‍വിക്കുശേഷം മേരി പറഞ്ഞു.
ഒളിമ്പിക്‌സില്‍ ആദ്യമായി ആരംഭിച്ച ബോക്‌സിങ്ങില്‍ വെങ്കലം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍, അതിലുമപ്പുറം നേടണമെന്നുണ്ടായിരുന്നു എനിക്ക്. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെ മത്സരിച്ച ബ്രിട്ടീഷ് ബോക്‌സര്‍ക്കെതിരെ ഈ നേട്ടം ആവര്‍ത്തിക്കാന്‍ എനിക്കായില്ല. അതില്‍ സങ്കടമുണ്ട്. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച ഒരുപാട് പേരുണ്ട്. അവരോടെല്ലാം എനിക്ക് അതിയായ കടപ്പാടുണ്ട്. സെമിയില്‍ ആഡംസിനെതിരെ ഞാന്‍ ഒരുപാട് പിഴവുകള്‍ വരുത്തി. ബോക്‌സിങ്ങില്‍ അത് സ്വാഭാവികമാണ്. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍, ഈ ദിവസം എനിക്ക് ഭാഗ്യമില്ലാതെപോയി-മേരി പറഞ്ഞു.
|
|
Other stories in this section:
|
|