|
400 മീറ്ററില്‍ സാനിയ റിച്ചാഡ്‌സ്
Posted on: 06 Aug 2012
ലണ്ടന്‍ : ബെയ്ജിങ്ങില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള യാത്രയ്ക്കിടെ സാനിയ റിച്ചാഡ്‌സ് വളര്‍ന്നത് വെങ്കലത്തില്‍ നിനുന്ന സ്വര്‍ണത്തിലേയ്ക്ക്. വനിതകളുടെ 400 മീറ്ററില്‍ ബെയ്ജിങ്ങില്‍ ജേതാവ് ്ര്രബിട്ടന്റെ കിസ്റ്റിനെ ഒഹുരുവോഗുവിനെയും പിന്തള്ളിയാണ് സാനിയ സ്വര്‍ണമണിഞ്ഞത്. അമേരിക്കയുടെ തന്നെ ഡീഡീ ട്രോട്ടര്‍ വെങ്കലം നേടി.
ബെയ്ജിങ്ങിന്റെ തനിയാവര്‍ത്തനമാകുമെന്ന് കരുതിയ മത്സരത്തില്‍ മിന്നുന്ന കുതിപ്പ് നടത്തിയാണ് സാനിയ 49.55 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം നേടിയത്. എന്നാല്‍, തന്റെ ഏറ്റവും മികച്ച സമയമായ 48.83 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ സാനിയക്കായില്ല.
ക്രിസ്റ്റിനെ സീസണിലെ തന്റെ ഏറ്റവും മികച്ച സമയമാണ് 49.70 സെക്കന്‍ഡിലും ട്രോട്ടര്‍ തന്റെയും സീസണിലെ ഏറ്റവും മികച്ച സമയമായ 49.72 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്.
സാനിയയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണമാണിത്. 2009ലെ ബര്‍ലിന്‍ ലോകചാമ്പ്യന്‍ഷിപ്പിലും സാനിയക്കായിരുന്നു സ്വര്‍ണം. അന്ന് കുറിച്ചതാണ് 49.0 സെക്കന്‍ഡ് എന്ന തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം. ഈ ചാമ്പ്യന്‍ഷിപ്പില്‍ ക്രിസ്റ്റിനെയ്ക്ക് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞിരുന്നുള്ളൂ. 49.93 സെക്കന്‍ഡിലായിരുന്നു ബെയ്ജിങ്ങില്‍ വെങ്കലത്തിനായുള്ള സാനിയയുടെ ഫിനിഷ്.
|
|
Other stories in this section:
|
|