a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
വെള്ളി ഇക്കുറി സ്വര്‍ണമാക്കും
Posted on: 06 Aug 2012


അമേരിക്കന്‍ അത്‌ലറ്റിക്‌സിലെ തിളങ്ങുന്ന സ്പ്രിന്ററാണ് അലിസണ്‍ ഫെലിക്‌സ്. 200 മീറ്ററില്‍ തുടരെ മൂന്നുതവണ ലോകചാമ്പ്യന്‍. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളില്‍ ഈയിനത്തിലെ വെള്ളിമെഡല്‍ ജേത്രി. ഇക്കുറി ലണ്ടനില്‍ 100 മീറ്ററില്‍ അഞ്ചാമത്. ഒളിമ്പിക്‌സ് സാധ്യതകളെക്കുറിച്ച് അലിസണ്‍ ഫെലിക്‌സ് സംസാരിക്കുന്നു

സ്റ്റാര്‍ ടാക്ക്



കരിയറിലെ മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായത് എന്നെ ആവേശഭരിതയാക്കുന്നു. ഇഷ്ടയിനമായ 200 മീറ്ററില്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഞാന്‍ 100 മീറ്ററില്‍കൂടി മത്സരിച്ചത്. അഞ്ചാം സ്ഥാനത്തെത്താനായത് സന്തോഷകരമായ അനുഭവമാണ്.
200 മീറ്ററില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലെ വെള്ളിനേട്ടം ഇക്കുറി സ്വര്‍ണമാക്കാമെന്ന ഉറച്ച പ്രതീക്ഷയുണ്ട്.അമേരിക്കന്‍ ഒളിമ്പിക് ട്രയല്‍സില്‍ മികച്ച സമയം കണ്ടെത്താനായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് എനിക്ക് ഇത് സാധിച്ചത്. ഞാന്‍ പ്രതീക്ഷയില്‍ത്തന്നെയാണ്.
സ്പ്രിന്റിനങ്ങളില്‍ ജമൈക്കയുമായുള്ള അമേരിക്കയുടെ പോരാട്ടം ഞങ്ങള്‍ ആസ്വദിക്കുകയാണ്. റിലേയിലാണ് രാജ്യത്തിനുവേണ്ടി പോരാടുന്നതിന്റെ തീവ്രത കൂടുന്നത്. 200 മീറ്ററില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലും സ്വര്‍ണം നേടിയ വെറോണിക്ക കാംബെല്ലുമായുള്ള പോരാട്ടം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗുണം ചെയ്യും. 100 മീറ്ററിലും 200 മീറ്ററിലും മത്സരിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന വിശ്വാസവും എനിക്കുണ്ട്. ഇക്കുറി ലണ്ടനില്‍ നിന്ന് സ്വര്‍ണവുമായി മടങ്ങാമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ഞാന്‍.


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.