|
ബോള്‍ട്ടിന് 4 സ്വര്‍ണം നേടാം
Posted on: 04 Aug 2012
ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇതിഹാസതാരമാണ് അമേരിക്കന്‍ സ്പ്രിന്റര്‍ കാള്‍ ലൂയിസ്. 1984-ലെ ലോസ് ആഞ്ജലീസ്
ഗെയിംസില്‍ നാല് സ്വര്‍ണം നേടിയാണ് കാള്‍ ചരിത്രമിടുന്നത്. 1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ലോങ്ജമ്പ് സ്വര്‍ണം
നേടിയതോടെ കരിയറിലെ ഒളിമ്പിക് സ്വര്‍ണനേട്ടം കിങ്കാള്‍ ഒമ്പതാക്കി ഉയര്‍ത്തി. തുടര്‍ന്ന് അത്‌ലറ്റിക്‌സിനോട്
വിടപറയുകയും ചെയ്തു. ലണ്ടന്‍ ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് കാള്‍ ലൂയിസ് വിലയിരുത്തുന്നു
? താങ്കള്‍ നേടിയ ഒമ്പത് ഒളിമ്പിക് സ്വര്‍ണങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്.
ആദ്യ സ്വര്‍ണം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ളത് നിങ്ങള്‍ക്ക് നേടാനാകില്ല. അതിനാല്‍ ആദ്യ സ്വര്‍ണമെഡലിനോട് പ്രത്യേക സ്‌നേഹമുണ്ട്. അവസാന മെഡലിനും പ്രത്യേകതയുണ്ട്. കാരണം കരിയറിന്റെ അവസാനം ഞാന്‍ നേടിയ മെഡലാണത്. അതിനാല്‍ സംശയമില്ലാതെ പറയാം ആദ്യത്തെയും അവസാനത്തെയും മെഡലുകളാണ് എനിക്ക് പ്രിയപ്പെട്ടത്.
?ഉസൈന്‍ ബോള്‍ട്ടാണ് ഇപ്പോള്‍ അത്‌ലറ്റിക്‌സിലെ താരം. ലണ്ടനില്‍ നാല് സ്വര്‍ണത്തിനായി മത്സരിച്ച് താങ്കളുടെ നേട്ടം ആവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. താങ്കള്‍ അതിനെ പ്രോത്സാഹിപ്പിക്കുമോ
ബോള്‍ട്ട് 4-400 മീറ്റര്‍ റിലേയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഞാന്‍ കേട്ടു. ഈയിനത്തില്‍ അമേരിക്കന്‍ ടീമിനെ തോല്‍പ്പിക്കുക ബുദ്ധിമുട്ടായിരിക്കും. എന്നാണ് അമേരിക്ക അവസാനമായി ഈയിനത്തില്‍ തോറ്റതെന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഏതൊരത്‌ലറ്റും അവരുടെ ലക്ഷ്യത്തിനുവേണ്ടി ശ്രമിക്കണമെന്നാണ് എന്റെ ഉപദേശം. ബോള്‍ട്ട് നാല് സ്വര്‍ണത്തിനായി ശ്രമിക്കുന്നത് സ്‌പോര്‍ട്‌സിനും നല്ലതാണ്.
?താങ്കള്‍ 1984 ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണം നേടി . ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ്.
നാലുവര്‍ഷം തയ്യാറെടുപ്പ് നടത്തിയിട്ടാണ് ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണത്തിനായി മത്സരിക്കാന്‍ തീരുമാനിച്ചത്. എല്ലാ കാര്യങ്ങളും ശരിയായി വന്നു എന്ന ഭാഗ്യം എനിക്കുണ്ട്. നാല് സ്വര്‍ണത്തിനായി മത്സരിക്കുമ്പോള്‍ അത് കിട്ടണമെന്ന് ഉറപ്പൊന്നുമില്ല. ഏറ്റവും കഠിനം 100 മീറ്ററാണ്. അതില്‍ ജയിച്ചപ്പോള്‍ത്തന്നെ പകുതി കഴിഞ്ഞു. ഇതിനുശേഷം ലോങ്ജമ്പും 200 മീറ്റര്‍ ഹീറ്റ്‌സും ഫൈനലും. തുടര്‍ന്ന് റിലേയും. റിലേയില്‍ എന്തും സംഭവിക്കാം . ബാറ്റണ്‍ താഴെയിടുകയോ, കൈമാറാന്‍ താമസിക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ മതി മെഡല്‍ സ്വപ്നങ്ങള്‍ തകരാന്‍.
|
|
Other stories in this section:
|
|