|
ബ്രിട്ടന് ആദ്യമായൊരു റോയല്‍ മെഡല്‍
Posted on: 01 Aug 2012
ലണ്ടന്‍:ബ്രിട്ടനിലെ രാജകുമാരി സാറ ഫിലിപ്‌സ് ഉള്‍പ്പെട്ട ടീം ഒളിമ്പിക്‌സ് അശ്വാഭ്യാസത്തില്‍ ടീമിനത്തില്‍ വെള്ളി മെഡല്‍ നേടി. ഇതോടെ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന ബഹുമതി സാറ സ്വന്തമാക്കി.
വില്യം ഫോക്‌സ് -പിറ്റ് ,മേരി കിങ്,ടിനാ കുക്ക്, നിക്കോള്‍ വില്‍സണ്‍ എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.ജര്‍മനിക്കാണ് ഈയിനത്തില്‍ സ്വര്‍ണം.ന്യൂസീലന്‍ഡ് വെങ്കലവും നേടി.
എലിസബത്ത് രാജ്ഞിയുടെ മകള്‍ ആന്‍ രാജകുമാരിയുടെ മകളാണ് സാറ.സാറയുടെ അച്ഛന്‍ ക്യാപ്‌ററന്‍ മാര്‍ക്ക് ഫിലിപ്‌സ് 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടിയിരുന്നു.ഇതിനു ശേഷമാണ് അദ്ദേഹം ആന്‍ രാജകുമാരിയെ വിവാഹം കഴിക്കുന്നതും രാജകുടുംബത്തില്‍ അംഗമാകുന്നതും.ആന്‍ രാജകുമാരി 1976ലെ മോണ്‍ട്രിയള്‍ ഒളിമ്പിക്‌സില്‍ അശ്വാഭ്യാസത്തില്‍ മത്സരിച്ചെങ്കിലും മെഡലൊന്നും കിട്ടിയില്ല.
സാറ മെഡല്‍ നേടുന്നതു കാണാന്‍ അമ്മ ആനടക്കം നിരവധി രാജകുടുംബാംഗങ്ങള്‍ എത്തിയിരുന്നു.വില്യം രാജകുമാരന്‍ ഭാര്യ കെയ്റ്റ് മിഡില്‍ടണ്‍,പ്രിന്‍സ് രാജകുമാരന്‍ തുടങ്ങിയ രാജകുടുംബാംഗങ്ങളെല്ലാം സാറയ്ക്ക് പ്രോത്സാഹനവുമായി എത്തി.
ഹൈ കിങ്ഡം എന്ന കുതിരയുമായാണ് സാറ മത്സരിച്ചത്. ചൊവ്വാഴ്ചത്തെ മത്സരത്തിനിടെ സാറ ഒരുപിഴവ് വരുത്തിയിരുന്നു.
|
|
Other stories in this section:
|
|