a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സമ്മര്‍ദത്തെ അതിജീവിച്ചാല്‍ സൈനയ്ക്ക് മുന്നേറാം
Posted on: 01 Aug 2012

പ്രകാശ് പദുക്കോണ്‍

കുറെക്കാലത്തിനു ശേഷം ബാഡ്മിന്റണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ സൈന നേവാള്‍ നടത്തിയ കുതിപ്പാണ് ഇതിനു കാരണം. ഒളിമ്പിക്‌സില്‍ മികച്ച തുടക്കമാണ് സൈനയ്ക്ക് ലഭിച്ചത്. ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ചാണ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നത്. ഹോളണ്ടിന്റെ യാവോ ജീയാണ് അടുത്ത എതിരാളി. പ്രീ-ക്വാര്‍ട്ടര്‍മുതല്‍ നോക്കൗട്ട് മത്സരങ്ങളാണ്.
ബാഡ്മിന്റണില്‍ നമ്മുടെ ഏറ്റവുംവലിയ പ്രതീക്ഷ സൈനതന്നെയാണ്. മൂന്ന് ചൈനീസ് താരങ്ങള്‍ക്കു പിന്നില്‍ നാലാംസീഡ്. സാധാരണഗതിയില്‍ യാവോ ജീയെ, ഇന്ത്യന്‍താരത്തിന് തോല്‍പ്പിക്കാവുന്നതേയുള്ളു. ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ ടിന്‍ ബൗണിനെതിരെയായിരിക്കും സൈനയുടെ യഥാര്‍ഥപരീക്ഷണം. അടുത്തിടെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സൈനയ്ക്കായിരുന്നു ജയം. എങ്കിലും ഒളിമ്പിക്‌സില്‍ വരുമ്പോള്‍ കാര്യങ്ങള്‍ മാറും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.