a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ദക്ഷിണാഫ്രിക്കക്ക് ഇന്നിങ്‌സ് ജയം
Posted on: 24 Jul 2012


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സിനും 12 റണ്‍സിനും ജയിച്ചു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 252 റണ്‍സെടുക്കേണ്ടിയിരുന്ന ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാംവട്ട ബാറ്റിങ്ങില്‍ 240ന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയ്‌നും മൂന്നു വിക്കറ്റ് പിഴുത ലെഗ്‌സ്പിന്നര്‍ ഇനമ്രാന്‍ താഹിറുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് വിജയം ഉറപ്പാക്കിയത്. ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0). ഒന്നാമിന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ (2ന് 637 ഡിക്ല.) സമ്മാനിച്ച ഹാഷിം അംലയാണ് കളിയിലെ കേമന്‍. സ്‌കോര്‍: ഇംഗ്ലണ്ട് 385, 240; ദക്ഷിണാഫ്രിക്ക 2ന് 637(ഡിക്ല.).


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.